തുടര്‍ഭരണത്തോടെ സിപിഎം ഏത് വഴിയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് തരം താഴ്ന്നു: ചെന്നിത്തല
തിരുവനന്തപുരം: തുടര്‍ഭരണം കിട്ടിയശേഷം അടിമുടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അഴിമതി ഉള്‍പ്പെടെ ഏത് വഴിയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് തരം താഴ്ന്നുവെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ കേസുകള്‍ അന്വേഷിക്കുന്നത് പാര്‍ട്ടിക്കോടതികളാണ് എന്നതാണ് ഏറെ വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഒരുഏര്യാക്കമ്മിറ്റി അംഗവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അംഗത്തിന്റെ ലോറിയില്‍ നിന്ന് ഒരു കോടി രൂപയുടെ നിരോധിതലഹരി ഉല്‍പ്പന്നം പിടിച്ചിട്ട് അയാളെ പോലീസ് പ്രതിയാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതുകൊണ്ടാണല്ലോ പാര്‍ട്ടി പുറത്താക്കിയത്. എന്നിട്ടും സംരക്ഷിക്കുന്നതിനു പിന്നില്‍ ദുരൂഹത ഏറുകയാണ്.

പല ഉന്നതനേതാക്കള്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നു. ഷാനവാസിനെ പുറത്താക്കിയ യോഗത്തില്‍ പങ്കെടുത്ത മന്ത്രിതന്നെ ആരോപണ വിധേയനെ സംരക്ഷിക്കുന്ന പ്രസ്താവന നടത്തുന്നു. ഇതെല്ലാീ കള്ളക്കളിയാണ്. ദിനംപ്രതി പുറത്തുവരുന്ന ലഹരിക്കേസുകളില്‍ പ്രതിസ്ഥാനത്ത് പലപ്പോഴും സ്വന്തം പാര്‍ട്ടിക്കാരാണ്. അതുകൊണ്ട് ഇത്തരം കേസുകള്‍ പിന്നീട് ആവിയാകുന്നു. ഇത്തരക്കാര്‍ക്ക് സര്‍ക്കാരും പോലീസും സംരക്ഷണം നല്‍കുന്നതാണ് കണ്ടുവരുന്നത്. ഇത് കൂടുതല്‍ പേര്‍ക്ക് ലഹരികടത്തു നടത്താന്‍ പ്രോത്സാഹനം നല്‍കുന്നു. ഇത് വളരെ അപകടകരമായ പ്രവണതയാണ്. മുളയിലേ നുളളിയില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരും.
കുട്ടികളെപ്പോലും കാരിയര്‍ ആക്കുന്ന മാഫിയാസംഘങ്ങള്‍ പടര്‍ന്നു പന്തലിച്ചിട്ടും പോലീസ് നോക്കുകുത്തിയായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ലഹരിമാഫിയയ്‌ക്കെതിരെ നടപ്പിലാക്കിയ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പിന്നീടു വന്ന പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. മാഫിയയ്‌ക്കെതിരെ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന പോലീസ് ആസ്ഥാനത്തെ നിരീക്ഷണ സംവിധാനമായിരുന്നു ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി. അതിലൂടെ ഇത്തരം മാഫിയാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചു.
ഇത്തരം കേസുകളില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ മുഖംനോക്കാതെ നടപടിയെടുക്കണം. പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ട് പാര്‍ട്ടി പുറത്താക്കിയ ഷാനവാസിനെ പ്രതി ചേര്‍ത്ത് അയാളെ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications