ആ ഐഫോണ്‍ ആരെങ്കിലും അടിച്ചുകൊണ്ടുപോയോ എന്ന് അറിയല്ല, തനിക്കാരും തന്നിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങിയ സംഭവ വികാസങ്ങള്‍ ഇപ്പോള്‍ ഒരു ഐ ഫോണില്‍ എത്തി നില്‍ക്കുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷന് കരാറുകാര്‍ ആയ യുണിടാക് കമ്പനിയുടെ എംഡി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയതിനെ കുറിച്ച് പറയുന്നത്.
എന്തായാലും രമേശ് ചെന്നിത്തല ആ ആരോപണം പാടേ നിഷേധിക്കുകയാണ്. തനിക്ക് അങ്ങനെ ഒരു ഐ ഫോണ്‍ കിട്ടിയിട്ടേയില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ഇനി, തനിക്ക് വേണ്ടി ആ ഫോണ്‍ ആരെങ്കിലും അടിച്ചുകൊണ്ടോ പോയോ എന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നു. ഈ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍...

ആരുടെ കൈയ്യില്‍ നിന്നും വാങ്ങിയിട്ടില്ല
താന്‍ ഇതുവരെ ഈ നാട്ടില്‍ നിന്ന് ആരുടെ കൈയ്യില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ല എന്നാണ് ചെന്നിത്തല പറയുന്നത്. തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണം വളരെ ചീപ്പ് ആയ ആരോപണം ആണെന്നും ചെന്നിത്തല പറയുന്നുണ്ട്. കോണ്‍സുലേറ്റില്‍ നടന്ന യുഎഇ ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് താന്‍ പോയത് എന്നും അദ്ദേഹം പറഞ്ഞു.

ഐ ഫോണ്‍ ഉണ്ട്
ദുബായില്‍ പോയ സമയത്ത് താന്‍ രണ്ട് ഐ ഫോണ്‍ വാങ്ങിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. തനിക്കും ഭാര്യയ്ക്കും വേണ്ടി വിലകൊടുത്ത് വാങ്ങിച്ചതാണ്. അതല്ലാതെ തന്റെ കൈയ്യില്‍ വേറെ ഐ ഫോണ്‍ ഇല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കണ്ടിട്ടുമില്ല, തന്നിട്ടുമില്ല
തനിക്ക് ഫോണ്‍ ആരും തന്നിട്ടില്ല, ഈ പറയുന്ന സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ടും ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ യുഎഇ ദിന പരിപാടിയില്‍ മുഖ്യമന്ത്രിയാണ് പങ്കെടുക്കാറ്. ആ തവണ തന്നെ നിര്‍ബന്ധിച്ചപ്പോഴാണ് പോയത്. ഒ രാജഗോപാലും വിജയകുമാറും അടക്കമുള്ളവര്‍ ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നും ചെന്നിത്തല പറയുന്നു.

ലക്കി ഡ്രോ
പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാന കൂപ്പണ്‍ കൊടുത്തിരുന്നു. അതില്‍ ആര്‍ക്കൊക്കെ ആണ് നറുക്കെടുപ്പില്‍ സമ്മാനം കിട്ടിയത് എന്ന് പോലും തനിക്ക് അറിയില്ല എന്നാണ് ചെന്നിത്തല പറയുന്നത്. തനിക്ക് അവിടെ നിന്ന് ആകെ കിട്ടിയത് ഒരു ഷോള് മാത്രമാണ്. അത് അവിടെ ഉണ്ടായിരുന്ന ആര്‍ക്കോ താന്‍ കൊടുക്കുകയും ചെയ്തു എന്നും ചെന്നിത്തല പറഞ്ഞു.

അടിച്ചുമാറ്റിയോ
മറ്റൊന്ന് കൂടി രമേശ് ചെന്നിത്തല പറയുന്നുണ്ട്. ഇനി, തനിക്കെന്ന് പറഞ്ഞ് ആരെങ്കിലും ആ ഫോണ്‍ അടിച്ചുമാറ്റിയോ എന്ന് അറിയില്ല എന്നതാണത്. എന്തായാലും തനിക്ക് അവിടെ നിന്ന് ആരും ഐ ഫോണ്‍ സമ്മാനമായി തന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമനടപടി
ഒരു പരിപാടിയ്ക്ക് വിളിക്കുക, സമ്മാനം തന്നു എന്ന് പറയുക- ഇതെല്ലാം വളരെ മോശമായ കാര്യമാണെന്നാണ് ചെന്നിതലയുടെ നിലപാട്. എന്തായാലും ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് രമേശ് ചെന്നിത്തലയുടെ പദ്ധതി. അഭിഭാഷകനോട് ഇതേ പറ്റി സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications