കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഐഫോണ്‍ ആരെങ്കിലും അടിച്ചുകൊണ്ടുപോയോ എന്ന് അറിയല്ല, തനിക്കാരും തന്നിട്ടില്ലെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങിയ സംഭവ വികാസങ്ങള്‍ ഇപ്പോള്‍ ഒരു ഐ ഫോണില്‍ എത്തി നില്‍ക്കുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാര്‍ ആയ യുണിടാക് കമ്പനിയുടെ എംഡി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയതിനെ കുറിച്ച് പറയുന്നത്.

രമേശ് ചെന്നിത്തലയുടെ ദൗർഭാഗ്യങ്ങൾ...; യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നതിന്റെ ഉത്തരങ്ങളും...രമേശ് ചെന്നിത്തലയുടെ ദൗർഭാഗ്യങ്ങൾ...; യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നതിന്റെ ഉത്തരങ്ങളും...

എന്തായാലും രമേശ് ചെന്നിത്തല ആ ആരോപണം പാടേ നിഷേധിക്കുകയാണ്. തനിക്ക് അങ്ങനെ ഒരു ഐ ഫോണ്‍ കിട്ടിയിട്ടേയില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ഇനി, തനിക്ക് വേണ്ടി ആ ഫോണ്‍ ആരെങ്കിലും അടിച്ചുകൊണ്ടോ പോയോ എന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നു. ഈ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍...

ആരുടെ കൈയ്യില്‍ നിന്നും വാങ്ങിയിട്ടില്ല

ആരുടെ കൈയ്യില്‍ നിന്നും വാങ്ങിയിട്ടില്ല

താന്‍ ഇതുവരെ ഈ നാട്ടില്‍ നിന്ന് ആരുടെ കൈയ്യില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ല എന്നാണ് ചെന്നിത്തല പറയുന്നത്. തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണം വളരെ ചീപ്പ് ആയ ആരോപണം ആണെന്നും ചെന്നിത്തല പറയുന്നുണ്ട്. കോണ്‍സുലേറ്റില്‍ നടന്ന യുഎഇ ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് താന്‍ പോയത് എന്നും അദ്ദേഹം പറഞ്ഞു.

ഐ ഫോണ്‍ ഉണ്ട്

ഐ ഫോണ്‍ ഉണ്ട്

ദുബായില്‍ പോയ സമയത്ത് താന്‍ രണ്ട് ഐ ഫോണ്‍ വാങ്ങിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. തനിക്കും ഭാര്യയ്ക്കും വേണ്ടി വിലകൊടുത്ത് വാങ്ങിച്ചതാണ്. അതല്ലാതെ തന്റെ കൈയ്യില്‍ വേറെ ഐ ഫോണ്‍ ഇല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കണ്ടിട്ടുമില്ല, തന്നിട്ടുമില്ല

കണ്ടിട്ടുമില്ല, തന്നിട്ടുമില്ല

തനിക്ക് ഫോണ്‍ ആരും തന്നിട്ടില്ല, ഈ പറയുന്ന സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ടും ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ യുഎഇ ദിന പരിപാടിയില്‍ മുഖ്യമന്ത്രിയാണ് പങ്കെടുക്കാറ്. ആ തവണ തന്നെ നിര്‍ബന്ധിച്ചപ്പോഴാണ് പോയത്. ഒ രാജഗോപാലും വിജയകുമാറും അടക്കമുള്ളവര്‍ ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നും ചെന്നിത്തല പറയുന്നു.

ലക്കി ഡ്രോ

ലക്കി ഡ്രോ

പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാന കൂപ്പണ്‍ കൊടുത്തിരുന്നു. അതില്‍ ആര്‍ക്കൊക്കെ ആണ് നറുക്കെടുപ്പില്‍ സമ്മാനം കിട്ടിയത് എന്ന് പോലും തനിക്ക് അറിയില്ല എന്നാണ് ചെന്നിത്തല പറയുന്നത്. തനിക്ക് അവിടെ നിന്ന് ആകെ കിട്ടിയത് ഒരു ഷോള്‍ മാത്രമാണ്. അത് അവിടെ ഉണ്ടായിരുന്ന ആര്‍ക്കോ താന്‍ കൊടുക്കുകയും ചെയ്തു എന്നും ചെന്നിത്തല പറഞ്ഞു.

അടിച്ചുമാറ്റിയോ

അടിച്ചുമാറ്റിയോ

മറ്റൊന്ന് കൂടി രമേശ് ചെന്നിത്തല പറയുന്നുണ്ട്. ഇനി, തനിക്കെന്ന് പറഞ്ഞ് ആരെങ്കിലും ആ ഫോണ്‍ അടിച്ചുമാറ്റിയോ എന്ന് അറിയില്ല എന്നതാണത്. എന്തായാലും തനിക്ക് അവിടെ നിന്ന് ആരും ഐ ഫോണ്‍ സമ്മാനമായി തന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമനടപടി

നിയമനടപടി

ഒരു പരിപാടിയ്ക്ക് വിളിക്കുക, സമ്മാനം തന്നു എന്ന് പറയുക- ഇതെല്ലാം വളരെ മോശമായ കാര്യമാണെന്നാണ് ചെന്നിതലയുടെ നിലപാട്. എന്തായാലും ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് രമേശ് ചെന്നിത്തലയുടെ പദ്ധതി. അഭിഭാഷകനോട് ഇതേ പറ്റി സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

 ഫോണുകൾ ലക്കി ഡ്രോ വഴി സമ്മാനം; പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് കണ്ടില്ലേയെന്ന് വിടി ബൽറാം ഫോണുകൾ ലക്കി ഡ്രോ വഴി സമ്മാനം; പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് കണ്ടില്ലേയെന്ന് വിടി ബൽറാം

കമ്മീഷന് പുറമെ സ്വപ്നയ്ക്ക് ഐ ഫോണുകളും നല്‍കി; ഒരു ഫോണ്‍ രമേശ് ചെന്നിത്തലയ്ക്കെന്നും യുണിടാക് ഉടമകമ്മീഷന് പുറമെ സ്വപ്നയ്ക്ക് ഐ ഫോണുകളും നല്‍കി; ഒരു ഫോണ്‍ രമേശ് ചെന്നിത്തലയ്ക്കെന്നും യുണിടാക് ഉടമ

English summary
Ramesh Chennithala says, he didn't get I Phone from Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X