കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കോട്ട പൊളിക്കാന്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് എത്തുമോ? രമേശ് ചെന്നിത്തല പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ഒന്നാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. ഇത്തവണ മണ്ഡലം ബിജെപി നിലനില്‍ത്തുമോ അതോ സിപിഎം തിരിച്ച് പിടിക്കുമോ എന്നുള്ള കാര്യമാണ് കേരളം ഉറ്റുനോക്കുന്നത്. ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്തെ മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞ് വന്നിരുന്നു. പിന്നാലെ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വെല്ലുവിളിച്ച് സുരേന്ദ്രന്‍

വെല്ലുവിളിച്ച് സുരേന്ദ്രന്‍

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വാര്‍ത്താ സമ്മേളനത്തിലാണ് സുരേന്ദ്രന്‍ വെല്ലുവിളിച്ചത്. ഉമ്മന്‍ചാണ്ടിയല്ല സാക്ഷാല്‍ രാഹുല്‍ ഗാന്ധി വന്നാലും ബിജെപിയുടെ ഉരുക്ക് കോട്ടയാണ് നേമം എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കട്ടെ. ആരെ വിജയിപ്പിക്കണമെന്ന് നേമത്തെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 ഉമ്മന്‍ചാണ്ടി പറയുന്നത്

ഉമ്മന്‍ചാണ്ടി പറയുന്നത്

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

രമേശ് ചെന്നിത്തല പറയുന്നത്

രമേശ് ചെന്നിത്തല പറയുന്നത്

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടുന്നത് സംബന്ധിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്‌തേ കേരളം പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടുപോകുമെന്നത് എനിക്ക് പുതിയ വാര്‍ത്തയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

 ഒന്നും അറിയില്ല

ഒന്നും അറിയില്ല

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടുപോകുമെന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡമെന്നും പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്ന ലിസ്റ്റുണ്ടാക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം എന്ന് ചെന്നിത്തല പറഞ്ഞു.

ഹൈക്കമാന്‍ഡ്

ഹൈക്കമാന്‍ഡ്

ഹൈക്കാമാന്‍ഡിനും ഇതു തന്നെയാണ് ആഗ്രഹം. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധമുണ്ടെന്ന് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പകുതിപിന്നിട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ഉമ്മന്‍ചാണ്ടിയെ മണ്ഡലം മാറി മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മാണി സ്മൃതിസംഗമത്തിൽ ക്ഷണിച്ചിട്ടും വന്നില്ല കാപ്പൻ, അറക്കും മുമ്പേ പിടയ്‌ക്കേണ്ടെന്ന് എംഎം മണിയുടെ ട്രോൾമാണി സ്മൃതിസംഗമത്തിൽ ക്ഷണിച്ചിട്ടും വന്നില്ല കാപ്പൻ, അറക്കും മുമ്പേ പിടയ്‌ക്കേണ്ടെന്ന് എംഎം മണിയുടെ ട്രോൾ

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

കാപ്പന് വൻ പ്രഹരം; ഇടതിനൊപ്പമെന്ന് പവാർ ഉറപ്പിച്ചു... കാപ്പനൊപ്പം എൻസിപി പോവില്ല, യുഡിഎഫിനും തിരിച്ചടികാപ്പന് വൻ പ്രഹരം; ഇടതിനൊപ്പമെന്ന് പവാർ ഉറപ്പിച്ചു... കാപ്പനൊപ്പം എൻസിപി പോവില്ല, യുഡിഎഫിനും തിരിച്ചടി

ഇഎസ് ബിജിമോളുടെ ഭൂരിപക്ഷം 395; കരുത്തരെ ഇറക്കണമെന്ന് പീരുമേടില്‍ ആവശ്യം, മൂന്ന് പേര്‍ പട്ടികയില്‍ഇഎസ് ബിജിമോളുടെ ഭൂരിപക്ഷം 395; കരുത്തരെ ഇറക്കണമെന്ന് പീരുമേടില്‍ ആവശ്യം, മൂന്ന് പേര്‍ പട്ടികയില്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചേക്കില്ല, പകരം വടകര, ജയസാധ്യത നോക്കി കോണ്‍ഗ്രസ്!!മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചേക്കില്ല, പകരം വടകര, ജയസാധ്യത നോക്കി കോണ്‍ഗ്രസ്!!

English summary
Ramesh Chennithala says he dont know anything about Oommen Chandy leaving Puthuppally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X