• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിക്ഷ്പക്ഷനും സംശുദ്ധനുമല്ല; സ്വര്‍ണക്കടത്തില്‍ സ്പീക്കറുടെ പേര് വന്നത് അപമാനമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ നിക്ഷ്പക്ഷനും സംശുദ്ധനുമാകണമെന്നും അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് ഉയര്‍ന്നുവന്നത് തന്നെ ഒരു അപമാനമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ് പ്രശ്‌നമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിനെ ഉലച്ച് ലൈംഗിക അതിക്രമങ്ങൾ: ഇൻഡോറിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് റെയിൽവേ ട്രാക്കിലുപേക്ഷിച്ചു

സംസ്ഥാനത്ത് വലിയ ദൂര്‍ത്താണ് നടക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും നടന്നിട്ടും നിയമസഭ ഒന്നും ചര്‍ച്ച ചെയ്യുന്നില്ല. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം ബുദ്ധിമുട്ടുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ നിയമസഭയില്‍ അനാവശ്യമായി ചെലവഴിച്ചത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും ഇന്റലിജന്‍സ് സംവിധാനമില്ല. സ്പീക്കര്‍ സ്വപ്‌നയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഇന്റലിജന്‍സിനോട് കാര്യങ്ങള്‍ തിരക്കണമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവും കേസിലെ ഇടപെടലും കേരളം കണ്ടതാണെന്നും ചെന്നിത്തല വ്യക്തമാക്കി.

14ാം വയസിൽ വിവാഹം, 18ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; 'ഐപിഎസ് ശിങ്കം' അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കും

അതേസമയം, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന് പ്രമേയം സഭ രാവിലെ പരിഗണിച്ചിരുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്നിറങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് സഭ നിയന്ത്രിച്ചത്.

നിക്ഷ്പക്ഷനും സംശുദ്ധനുമല്ല; സ്വര്‍ണക്കടത്തില്‍ സ്പീക്കറുടെ പേര് വന്നത് അപമാനമാണെന്ന് രമേശ് ചെന്നിത്തല

എന്നാല്‍ പ്രതിപക്ഷത്തിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. യുക്തിക്ക് നിരക്കാത്തത് ആണ് അവിശ്വാസ പ്രമേയം. അത് അവതരിപ്പിക്കുന്നതിന് മുന്‍പായി തന്നോട് ചോദിച്ച് ആരോപണങ്ങളില്‍ വ്യക്തത തേടാമായിരുന്നു എന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു; ഡയസില്‍ നിന്നിറങ്ങി പി ശ്രീരാമകൃഷ്ണന്‍

അംഗങ്ങൾക്ക് മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരം; ഒ രാജഗോപാൽ

പ്രമേയം പ്രതിപക്ഷത്തിന്‍റെ പാപ്പരത്വത്തിന് തെളിവ്; ചെന്നിത്തല കാണിക്കുന്നത് നന്ദികേട്; പിണറായി

ദീപങ്ങൾ സാക്ഷി: കമലാഹാരിസിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് തുളസേന്ദ്രപുരം, ചരിത്രം തിരുത്തി കമല വൈറ്റ് ഹൌസിൽ!!

cmsvideo
  Pinarayi vijayan government will continue for next five years says survey

  English summary
  Ramesh Chennithala Says, it was an insult that the name of the speaker came in gold smuggling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X