മുരളി വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിഎം സുധീരന്റെ വിമര്‍ശനമേറ്റ കെ. മുരളീധരനെ സംരക്ഷിച്ചുകൊണ്ട് മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. മുരളി വിശ്വസിക്കാന്‍ കൊള്ളുന്ന നേതാവാണെന്നാണ്, മുരളീധരനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പരോക്ഷമായി പറഞ്ഞ സുധീരന്റെ ആരോപണത്തോട് ചെന്നിത്തല പ്രതികരിച്ചത്. ഏറ്റവും നല്ല കെപിസിസി പ്രസിഡന്റ് ആയിരുന്നു മുരളിയെന്നും ചെന്നിത്തല പറഞ്ഞു.
മുരളി വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവാണ്. അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തത് താന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു. മുരളിയെപ്പറ്റി നല്ല അഭിപ്രായം മാത്രമാണ് തനിക്കുള്ളതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുരളീധരനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് താനാണെന്ന് കഴിഞ്ഞദിവസം വിഎം സുധീരന് പറഞ്ഞിരുന്നു. മുരളി നന്ദിയില്ലായ്മയാണ് കാണിക്കുന്നതെന്നും വന്നവഴി മറക്കുകയുമാണെന്നുമായിരുന്നു സുധീരന്റെ വിമര്‍ശനം. ഇതേ തുടര്‍ന്ന് സുധീരന് മറുപടിയുമായി കെ. മുരളീധരന് മാധ്യമങ്ങളിലൂടെ ആഞ്ഞടിക്കുകയും ചെയ്തു.
എല്ലാ ബാറുകളും അടച്ചുപൂട്ടിയ സര്‍ക്കാരിന് കിട്ടേണ്ട സല്‍പ്പേര് സുധീരന് ഇല്ലാതാക്കുകയായിരുന്നെന്ന് മുരളീധരന് പറഞ്ഞു. ഈ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തത്. സുധീരനാണ് തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചത് എന്ന കാര്യം മറക്കുകയില്ല. ആ നന്ദി എല്ലായിപ്പോഴും ഉണ്ടാകും. പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ നന്ദി പറയാനായി ചെന്നത് സുധീരന്റെ അടുക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications