കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവെന്ന് ചെന്നിത്തല

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: വിഎം സുധീരന്റെ വിമര്‍ശനമേറ്റ കെ. മുരളീധരനെ സംരക്ഷിച്ചുകൊണ്ട് മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. മുരളി വിശ്വസിക്കാന്‍ കൊള്ളുന്ന നേതാവാണെന്നാണ്, മുരളീധരനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പരോക്ഷമായി പറഞ്ഞ സുധീരന്റെ ആരോപണത്തോട് ചെന്നിത്തല പ്രതികരിച്ചത്. ഏറ്റവും നല്ല കെപിസിസി പ്രസിഡന്റ് ആയിരുന്നു മുരളിയെന്നും ചെന്നിത്തല പറഞ്ഞു.

മുരളി വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവാണ്. അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തത് താന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു. മുരളിയെപ്പറ്റി നല്ല അഭിപ്രായം മാത്രമാണ് തനിക്കുള്ളതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ramesh-chennithala

മുരളീധരനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് താനാണെന്ന് കഴിഞ്ഞദിവസം വിഎം സുധീരന്‍ പറഞ്ഞിരുന്നു. മുരളി നന്ദിയില്ലായ്മയാണ് കാണിക്കുന്നതെന്നും വന്നവഴി മറക്കുകയുമാണെന്നുമായിരുന്നു സുധീരന്റെ വിമര്‍ശനം. ഇതേ തുടര്‍ന്ന് സുധീരന് മറുപടിയുമായി കെ. മുരളീധരന്‍ മാധ്യമങ്ങളിലൂടെ ആഞ്ഞടിക്കുകയും ചെയ്തു.

എല്ലാ ബാറുകളും അടച്ചുപൂട്ടിയ സര്‍ക്കാരിന് കിട്ടേണ്ട സല്‍പ്പേര് സുധീരന്‍ ഇല്ലാതാക്കുകയായിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. ഈ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തത്. സുധീരനാണ് തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചത് എന്ന കാര്യം മറക്കുകയില്ല. ആ നന്ദി എല്ലായിപ്പോഴും ഉണ്ടാകും. പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ നന്ദി പറയാനായി ചെന്നത് സുധീരന്റെ അടുക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Ramesh Chennithala says K Muraleedharan was a good KPCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X