കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളോടും ജനങ്ങളോടും ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട; ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. പിന്‍വാതില്‍ നിയമനങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വീണ്ടും വീണ്ടും തെളിയുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞത് നുണയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഇനിയെന്താണ് പറയാനുള്ളത്? പിന്‍വാതില്‍ നിയമനങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വീണ്ടും വീണ്ടും തെളിയുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.

സ്വപ്‌നയുടെ മൊഴി

സ്വപ്‌നയുടെ മൊഴി

സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് എന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുള്ളത്. എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍

ഇതുകൂടാതെ ശിവശങ്കറിനെ എട്ട് തവണ ഔദ്യോഗികമായി കണ്ടിരുന്നു എന്നും മൊഴിയില്‍ പറയുന്നുണ്ട്. ഇതില്‍ ആറ് തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കണ്ടത് എന്നും സ്വപ്ന എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണ് തനിക്ക് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് എന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രി പറഞ്ഞത് നുണ

മുഖ്യമന്ത്രി പറഞ്ഞത് നുണ

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞത് നുണയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് പറയുന്നു.

എല്ലാം മുഖ്യമന്ത്രിയുടെ അനുമതിയോടെ

എല്ലാം മുഖ്യമന്ത്രിയുടെ അനുമതിയോടെ

മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് എന്നും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ശിവശങ്കരനെ അഞ്ചോ ആറോ തവണ കണ്ടു എന്നാണ് സ്വപ്ന മൊഴി നല്‍കിയതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന് വേണ്ട

കേരളത്തിന് വേണ്ട

മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഇനിയെന്താണ് പറയാനുള്ളത്? പിന്‍വാതില്‍ നിയമനങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വീണ്ടും വീണ്ടും തെളിയുകയാണ് മാധ്യമങ്ങളോടും ജനങ്ങളോടും ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട. പിണറായി വിജയന്‍ രാജിവെയ്ക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിയെ കുരുക്കി സ്വപ്‌നയുടെ നിര്‍ണായക മൊഴി; ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്... മുഖ്യമന്ത്രിയെ കുരുക്കി സ്വപ്‌നയുടെ നിര്‍ണായക മൊഴി; ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്...

ബീഹാറിൽ കളി മാറ്റിപ്പിടിച്ച് പാസ്വാന്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, എൽജെപിയുടെ പുതിയ നീക്കംബീഹാറിൽ കളി മാറ്റിപ്പിടിച്ച് പാസ്വാന്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, എൽജെപിയുടെ പുതിയ നീക്കം

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 40 ശതമാനം വരെ വോട്ട് നേടാം; നിതീഷിന് മുന്നില്‍ കടുത്ത വെല്ലുവിളികോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 40 ശതമാനം വരെ വോട്ട് നേടാം; നിതീഷിന് മുന്നില്‍ കടുത്ത വെല്ലുവിളി

 കൊവിഡ് കാലത്ത് യാത്ര മുടങ്ങിയവർത്ത് അടുത്തവർഷം വരെ യാത്ര: ടിക്കറ്റ് കാലാവധി നീട്ടി എയർ ഇന്ത്യ കൊവിഡ് കാലത്ത് യാത്ര മുടങ്ങിയവർത്ത് അടുത്തവർഷം വരെ യാത്ര: ടിക്കറ്റ് കാലാവധി നീട്ടി എയർ ഇന്ത്യ

English summary
Ramesh Chennithala Says, Kerala does not want a Chief Minister who lies to the media and the people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X