കൊച്ചിയില്‍ അരങ്ങേറിയത് പോലീസും ശിവസേനയും നടത്തിയ ഓപ്പറേഷന്‍, രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
മറൈന്‍ ഡ്രൈവില്‍ നടന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാര ഗുണ്ടായിസത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോലീസും ശിവസേനയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തല്ലിയോടിച്ചവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യത്തെ ലാഘവത്തോടെ തള്ളിക്കളയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കുട്ടികള്‍ ഒരുമിച്ചിരിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതിനു ശേഷമാണ് അവരെ തല്ലിയോടിച്ചത്. ശിവസേന പ്രവര്‍ത്തകര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസുകാര്‍ കണ്ടാസ്വദിക്കുന്ന ചിത്രവും ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശിവസേനയും പോലീസും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ചിത്രമാണിതെന്നും പ്രതിപക്ഷ നേതാവ് കുറിച്ചിട്ടുണ്ട്. കടല്‍ക്കരയില്‍ കാറ്റ് കൊള്ളാന്‍ വന്ന രണ്ടു പേരെ സദാചാര പോലീസ് പിടി കൂടി ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത് നാം നേരത്തെ കണ്ടതാണ്. ദൃശ്യങ്ങള്‍ വ്യാപകമായതോടെ അനീഷ് എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തു.

ശിവസേനക്കാരെ മാത്രമാണ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയ ശിവസേനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കണം. ഈ ദൃശ്യങ്ങള്‍ മറ്റെവിടേക്കെങ്കിലും പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അവയും പിടിച്ചെടുക്കണമെന്നും ഇനി ഒരാളും സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ജീവനൊടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല കുറിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കാണാം












Click it and Unblock the Notifications