ലീഗ് വിശ്വസ്തരെന്ന് ചെന്നിത്തല
കോഴിക്കോട്: മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്കും പോകുമോ എന്ന ആശങ്കകള്‍ നിലനില്‍ക്കേ പ്രതികരണങ്ങളുമാി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അനുനയത്തിന്റെ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ പരിഹാസച്ചുവയോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചത്.
യുഡിഎഫിന്റെ എക്കാലത്തേയും വിശ്വസസ്തരായ ഘടകക്ഷിയാണ് മുസ്ലീം ലീഗ് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ലീഗിന്റെ താത്പര്യങ്ങള്‍ അംഗീകരിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും എന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിനൊപ്പം ലീഗ് ഉറച്ച് നില്‍ക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ആര്യാടന്‍ പതിവ് ശൈലിയില്‍ ലീഗിനെ പരിഹസിച്ചുകൊണ്ട് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ചില ലീഗ് നേതാക്കള്‍ ഇക്കാര്യം ഇടക്കിടക്ക് പറയുന്നതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നുമാണ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്.
കോണ്‍ഗ്രസിന്റെ നിപാടുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ ആയിരുന്നു മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമതിയില്‍ ആക്ഷേപം ഉയര്‍ന്നത്. യുഡിഎഫ് വിട്ട് ആവശ്യമെങ്കില്‍ ഇടത് മുന്നണിയില്‍ ചേരാമെന്ന് മിക്ക ജില്ലാ കമ്മിറ്റികളും യോഗത്തില്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ സിപിപഎമ്മില്‍ വിഎസ്സിന്റെ കാലം കഴിഞ്ഞു എന്ന് യോഗത്തിനിടെ കുഞ്ഞാലിക്കുട്ടി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
സിപിഎമ്മില്‍ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും വിരോധം വിഎസ് അച്യുതാനന്ദനോടാണ്. ഐസ് ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ വിഎസ് തുടര്‍ച്ചയായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ വിഎസ്സിന്റെ സ്വാധീനം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇടത് മുന്നണിയുമായി സഹകരിക്കാവുന്നതാണ് എന്ന് സൂചനയാണ് മുസ്ലീം ലീഗ് നല്‍കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications