കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊരാളുങ്കലിന് ടെണ്ടര്‍ ഇല്ലാതെ കരാര്‍ നല്‍കി, സ്പീക്കര്‍ നടത്തിയത് ധൂര്‍ത്താണെന്ന് ചെന്നിത്തല

Google Oneindia Malayalam News

കോഴിക്കോട്: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ വന്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്നത് വന്‍ ധൂര്‍ത്താണെന്ന് ചെന്നിത്തല ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന നടത്തം തിരിയുമ്പോഴാണ് കോടികള്‍ ധൂര്‍ത്തടിച്ചത്. ലോക കേരള സഭയും, ഇ നിയമസഭയും സഭാ ടിവിയുമെല്ലാം ധൂര്‍ത്തിന്റെ ഒന്നാം നമ്പര്‍ കേന്ദ്രങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

1

നിയമസഭാ ഹാള്‍ നവീകരണം, നിയമസഭാ ടിവിയുടെ കണ്‍സള്‍ട്ടന്‍സി നിയമനം, ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ആഘോഷം എന്നിങ്ങനെ അഞ്ച് കാര്യങ്ങളിലാണ് അഴിമതി നടന്നിരിക്കുന്നത്. ഗവണര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കും. സ്പീക്കറുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഒരു കരാര്‍ നടപടികളുമില്ലാതെ ഊരാളുങ്കലിനെ മാത്രം നിര്‍മാണ ജോലികള്‍ ഏല്‍പ്പിച്ചത് ദുരൂഹമാണ്. നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുതാണ് ഇക്കാര്യത്തില്‍ ഉപയോഗിച്ചത്. ഈ ചെലവുകളൊന്നും ഒരു സഭാ കമ്മിറ്റിയിലും വെച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല. ആദ്യ കേരള ലോക്‌സഭയുടെ സമയത്ത് ശങ്കരനാരായണല്‍ തമ്പി ഹാളിലെ സീറ്റുകള്‍ നവീകരിക്കുന്നതിന് 1.84 കോടിയാണ് ചെലവിട്ടത്. ഈ പണി ടെണ്ടര്‍ പോലുമില്ലാതെ ഊരാളുങ്കലിന് നല്‍കി. വെറും രണ്ട് ദിവസമാണ് ഇവിടെ സമ്മേളനം നടന്നത്. ഈ വര്‍ഷത്തെ ലോക കേരള സഭയ്ക്ക് അതേ ഇരിപ്പിടം പൊളിച്ച് മാറ്റി. പകരം ഹാള്‍ മൊത്തം എസ്റ്റിമേറ്റുമിട്ട് നവീകരിച്ചു. ഈ കരാറും ഊരാളുങ്കലിന് തന്നെയായിരുന്നു. 16.65 കോടി ചെലവിട്ട ഈ ഹാളില്‍ വെറും ഒന്നര ദിവസമാണ് സമ്മേളനം നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

എസ്റ്റിമേറ്റില്‍ കാണിച്ചിരിക്കുന്ന തുക ആയിട്ടില്ലെന്നാണ് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ 12 കോടി ഇതുവരെ ഊരാളുങ്കലിന് നല്‍കിയെന്നാണ് മനസ്സിലാവുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക നിയന്ത്രണത്തിന് ഇളവ് നല്‍കിയാണ് ഈ തുക നല്‍കിയത്. ഇ നിമയസഭയുടെ കരാര്‍ 52.31 കോടിക്ക് ഊരാളുങ്കലിന് നല്‍കി. ഇതിനും ടെന്‍ഡര്‍ വിളിച്ചില്ല. ഈ പദ്ധതിയില്‍ 13.59 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സായും ഊരാളുങ്കലിന് നല്കി. ഇതിനെല്ലാം സ്പീക്കറാണ് ഉത്തരവിട്ടത്. അതേസമയം സ്വര്‍ണക്കടത്ത് ആരോപണത്തില്‍ സ്പീക്കറുടെ പ്രതികരണം ദുര്‍ബലമാണ്. ഊഹാപോഹങ്ങള്‍ മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
Kerala CM Pinarayi Vijayan to decide on reopening schools after December 17 | Oneindia Malayalam

English summary
ramesh chennithala says speaker gave contract to uralungal without tender
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X