Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായുടെ പ്രഖ്യാപനവും ഇടത് തുടർഭരണത്തിന് കാരണമായി; ഹൈക്കമാൻഡിനോട് ചെന്നിത്തല

സംസ്ഥാനം നേരിട്ട ദുരന്തങ്ങളടക്കം മുന്നണിയെ പരാജയത്തിലേക്ക് ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുന്നതിനും കാരണമായെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമിതിയെ അറിയിച്ചത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വലിയ അഴിച്ചു പണികൾക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്രെ തിരഞ്ഞെടുപ്പിലൂടെ ഇതിന് തുടക്കമിട്ട കോൺഗ്രസ് ഇനി സംഘടനാ സംവിധാനങ്ങളിലേക്ക് കടക്കും. അതിന് മുന്നോടിയായി പരാജയ കാരണങ്ങൾ വിലയിരുത്തുകയാണ് പാർട്ടി. അശോക് ചവാൻ കമ്മിറ്റിയാണ് ഇക്കാര്യം പഠിക്കുന്നത്.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

പ്രളയവും മഹാമാരിയും

പ്രളയവും മഹാമാരിയും

സംസ്ഥാനം നേരിട്ട ദുരന്തങ്ങളടക്കം മുന്നണിയെ പരാജയത്തിലേക്ക് ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുന്നതിനും കാരണമായെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമിതിയെ അറിയിച്ചത്. കോവിഡും പ്രളയവും ഇതിന് കാരണമായി. കോവിഡിന്റെ മറവിൽ സർക്കാർ ഒഴുക്കിയ പണവും ഭക്ഷ്യകിറ്റുകളും തോൽവിക്ക് കാരണമായി. ഒപ്പം കോവിഡ് മൂലം സർക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കിറ്റുകളും മറ്റാനുകൂല്യങ്ങളും നൽകിയത് ഇടത് മുന്നണി സർക്കാരിന് അനുകൂലമായ വൻതോതിലുള്ള പ്രചാരണായുധമാക്കി.

സംഘടനാ ദൗർബല്യം

സംഘടനാ ദൗർബല്യം

സംഘടനാ ദൗർബല്യവും തോൽവിക്ക് കാരണമായി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നു ചെന്നിത്തല. പല ബൂത്ത് കമ്മിറ്റികളും നിർജ്ജീവമായിരുന്നു. വീടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സ്ലിപ്പുകൾ പോലും എത്തിക്കാനായില്ല.

ബിജെപി വോട്ട് മറിച്ചു

ബിജെപി വോട്ട് മറിച്ചു

കോൺഗ്രസിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും ബിജെപി എൽഡിഎഫിന് വോട്ട് മറിച്ചുവെന്നും ചെന്നിത്തല അശോക ചവാൻ സമിതിക്ക് മുന്നിൽ വ്യക്തമാക്കി. എൻഡിഎയിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച സ്ഥലങ്ങളിൽ 2016ലെ വോട്ട് ഷെയറിനേക്കാൾ 80 ശതമാനത്തോളം കുറവുണ്ടായി. ബിജെപിയുടെയും സിപിഎമ്മിന്റെയും പണക്കൊഴുപ്പും സാമൂഹ്യമാദ്ധ്യമങ്ങൾ വഴി സർക്കാരിന് കാര്യങ്ങളനുകൂലമാക്കാനുള്ള പിആർ കമ്പനിയുടെ പ്രവർത്തനങ്ങളും കോൺഗ്രസ്സിന്റെ പരാജയത്തിന് ആക്കം കൂട്ടി.

അമിത് ഷായുടെ പ്രഖ്യാപനം

അമിത് ഷായുടെ പ്രഖ്യാപനം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനവും തോൽവിക്ക് കാരണമായി. സിഎഎ നടപ്പാക്കുമെന്ന് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെത്തിയപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം കേന്ദ്രപ്രഖ്യാപനങ്ങള്‍ എൽഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വികാരം ഉണ്ടാക്കാൻ സാധിച്ചുവെന്നാണ് ചെന്നിത്തല പറയുന്നത്. മുസ്ലീം വോട്ടുകൾ കാര്യമായി തന്നെ ഇടതുപക്ഷത്തേക്ക് മറിഞ്ഞു.

മികച്ച പ്രവർത്തനം

മികച്ച പ്രവർത്തനം

പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. താഴെ തട്ടിലേക്ക് പ്രതിപക്ഷത്തിന്റെ പ്രവർത്തനം എത്തിക്കാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയായി. കഴിഞ്ഞ അഞ്ചു വർഷക്കാലം എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് താൻ നടത്തിയത്. സഭാതലം പരിപൂർണമായി ഇതിനായി ഉപയോഗിച്ചു. ഇത്തരത്തിൽ പല വിഷയങ്ങളിലും സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കമാൻഡ്

ഹൈക്കമാൻഡ്

താരിഖ് അൻവർ നല്ഡകിയ റിപ്പോർട്ട് അതേസമയം നേരത്തേ തന്നെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സംഘടന തലത്തിലുള്ള വീഴ്ചകളാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ജില്ലാഘടകങ്ങൾക്കുൾപ്പെടെ പരാജയത്തിൽ പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
    Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+