കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കത്ത് തന്റേതല്ലെന്ന് ചെന്നിത്തല; അപ്പോള്‍ ഹൈക്കമാന്റ് വിളിപ്പിയ്ക്കുന്നതെന്തിന്

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: മുഖ്യമന്ത്രിയെ അതി രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചു എന്നാണല്ലോ വാര്‍ത്ത. ഈ കത്ത് ഒരു ഇംഗ്ലീഷ് ദിനപത്രം പുറത്ത് വിടുകയും ചെയ്തു. അതിന്റെ പേരില്‍ വലിയ വിവാദവും ഉണ്ടായി.

എന്നാല്‍ രമേശ് ചെന്നിത്തല പറയുന്നത് താന്‍ അങ്ങനെ ഒരു കത്ത് ഹൈക്കമാന്റിന് അയച്ചിട്ടില്ലെന്നാണ്. വ്യാജ കത്താണ് പത്രം പ്രസിദ്ധീകരിച്ചതെന്നാണ് ചെന്നിത്തലയുടെ പക്ഷം. കത്തിനെ കുറിച്ച് അന്വേഷിയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

Chennithala

എന്തായാലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ വിവാദത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വിഎം സുധീരനോടും ദില്ലിയില്‍ എത്താന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും ചര്‍ച്ചയില്‍ പങ്കെടുക്കും എന്നാണ് വിവരം.

രമേശ് ചെന്നിത്തല അയച്ചു എന്ന് പറയപ്പെടുന്ന കത്തിന്റെ പേരിലല്ല ദില്ലിയിലേയ്ക്ക് വിളിപ്പിച്ചതെന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറയുന്നത്. എന്തായാലും നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേയ്ക്കും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുമെന്ന് ഉറപ്പാണ്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ന്നുവെന്നും നായര്‍ വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയി എന്നും തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് കത്തിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ ആണ് കത്തില്‍ ബോധിപ്പിച്ചിട്ടുള്ളത്.

English summary
Ramesh Chennithala says that letter was not written by him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X