കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിനു പാസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തുഗ്ലക് പരിഷ്‌കാരമാണെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ മദ്യത്തിനു പാസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തുഗ്ലക് പരിഷ്‌കാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വന്‍സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണം.മദ്യം മരുന്നല്ല എന്നതാണ് ഒന്നാമത്തെ കാര്യം. അത് കൊണ്ടു തന്നെ മദ്യത്തെ മരുന്നായി നിര്‍ദ്ദേശിച്ച് കുറിപ്പടി എഴുതാന്‍ ഡോക്ടര്‍മാരെ അവരുടെ വൈദ്യശാസ്ത്രപരമായ ധാര്‍മ്മികത അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

liquor

മെഡിക്കല്‍ എത്തിക്‌സിന് ചേരാത്ത പ്രവൃത്തി ചെയ്യാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരവുമില്ല. മദ്യം ആവശ്യമുള്ളവര്‍ ഒ.പി.ടിക്കറ്റെടുത്ത് പരിശോധനയക്ക് വിധേയരായി ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ വാങ്ങണമെന്നാണ് ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കും. ഈ തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സമൂഹം ഉയര്‍ത്തുന്ന പ്രതിഷേധം സര്‍ക്കാര്‍ കാണാതെ പോവരുത്. ഈ ഉത്തരവ് വന്‍ തോതിലുള്ള അഴിമതിക്ക് വഴി തുറക്കുകയും ചെയ്യും. ഈ ഉത്തരവ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്നും അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ ഡോക്ടറുടെ സീലില്ലാത്തവര്‍ക്ക് മദ്യം ലഭിക്കില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡോക്ടറുടെ കുറിപ്പടി വാങ്ങി സ്വയം പ്രിസ്‌ക്രിപ്ഷന്‍ എഴുതുന്നത് തടയാന്‍ വേണ്ടിയാണ് ഈ തീരുമാനം. കൂടാതെ ഡോക്ടര്‍മാരെ കൊണ്ട് കൊണ്ട് നിര്‍ബന്ധിച്ച് കുറിപ്പടി എഴുതിക്കില്ലെന്ന് മുഖ്യമന്ത്രിയുംഅറിയിച്ചിട്ടുണ്ട്.

English summary
Ramesh Chennithala Says Tughlaq Reform Is A Government Decision To Pass Liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X