കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തുമ്പും കണ്ടെത്താത്ത കേസ്; കെ സുധാകരനെതിരെയുള്ള കേസിന് പിന്നില്‍ ഗൂഢലക്ഷ്യം: ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന് കെ സുധാകരനെതിരെ ഒരു തെളിവ് മില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നത് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു. മാറി മാറി വന്ന ഇടത് സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താല്‍പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേര്‍ക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ് സാഗറിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന; കയ്യടിച്ച് സോഷ്യല്‍ മീഡിയഭര്‍ത്താവ് സാഗറിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന; കയ്യടിച്ച് സോഷ്യല്‍ മീഡിയ

താന്‍ ഏകാധിപതിയെന്ന ഹുങ്കിലാണു അദ്ദേഹം തന്റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന നേതാക്കളെ പോലും കരുതല്‍ തടങ്കന്‍ എന്ന പേരില്‍ പോലീസ് പിടിച്ച് കൊണ്ട് പോകുന്നത് ബ്രിട്ടിഷ് ഭരണ കാലത്തെ പ്പോലും നാണിപ്പിക്കുന്ന അവസ്ഥയില്‍ ആഭ്യന്തര വകുപ്പും പോലീസും തരം താഴ്ന്നിരിക്കുന്നു

ramesh

ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്നു നാം കണ്ടതാണു . ഇത് കൊണ്ടൊന്നും സുധാകരനേയോ കോണ്‍ഗ്രസിനേയോ തളര്‍ത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട. നിങ്ങള്‍ എത്ര കേസുകള്‍ എടുത്താലും കരുതല്‍ തടങ്കലും കള്ളകേസുകള്‍ കെട്ടിച്ചമച്ചാലും ഞങ്ങളെ തളര്‍ത്താമെന്നു കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരെ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. 1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോന്‍സണ്‍ മാവുങ്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി പറഞ്ഞു.

'രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്, താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ'; പേജില്‍ ഒന്നും ഇല്ലല്ലോ, മറുപടി'രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്, താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ'; പേജില്‍ ഒന്നും ഇല്ലല്ലോ, മറുപടി

തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാര്‍ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രി, തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.ഭരണഘടനയെ ബഹുമാനിക്കാത്ത,രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എല്‍ ഡി എഫ്. ദേശവിരുദ്ധ പരാമര്‍ശം നടത്തിയ കെടി ജെലീലിനെ സി പി ഐ എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ താത്പ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നത്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും അതിന് ആഭ്യന്തരവകുപ്പിന് ഒട്ടും താല്‍പ്പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

English summary
Ramesh Chennithala says ulterior motive behind dusting off an old case against Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X