വിട പ്രിയപ്പെട്ട മകളേ... ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിന് ഷെറിന്: നൊമ്പരക്കുറിപ്പ്
കേരളം രണ്ടു ദിവസങ്ങളിലായി ഏറ്റവും ഹൃദയ വേദനയോടെ കേള്‍ക്കുന്ന പേരാണ് പത്തു മാസം പ്രായമുള്ള അലിന് ഷെറിന് എബ്രഹാമിന്റേത്. ഒരേ സമയം കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയം നുറുങ്ങുന്ന വേദനയും അതേസമയം തന്നെ പ്രതീക്ഷയറ്റവര്‍ക്ക് ജീവിതവും നല്‍കിയാണ് ഈ പിഞ്ചുകുഞ്ഞ് കടന്നുപോകുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അലിന് ഷെറിന് എന്ന പത്തനംതിട്ട സ്വദേശിയായ പിഞ്ചുകുഞ്ഞ് അവയവദാനത്തിലൂടെ നാലു പേര്‍ക്കാണ് പുതുജീവന്‍ നല്‍കുന്നത്.
മല്ലപ്പള്ളി വാലുമണ്ണില്‍ കുടുംബാംഗം അരുണ്‍ എബ്രഹാമിന്റെയും ഷെറിന്റെയും കുഞ്ഞാണ് അലിന് ഷെറിന്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് അലിന് ഷെറിന് നാടിന്റെ നോവായി മാറിയത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അമൃത ആശുപത്രിയില്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
കുഞ്ഞിന്റെ മരണത്തിന്റെ വേദനയിലും ധൈര്യം വീണ്ടെടുത്ത് അവയവദാനത്തിന് മുന്നോട്ടുവന്ന മാതാപിതാക്കള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉള്‍പ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അലിന് ഷെറിനെകുറിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല. വേദനയും വിസ്മയവുമായി മാറിക്കൊണ്ടാണ് പത്തു മാസം മാത്രം പ്രായമുള്ള അലിന് നമ്മളെയെല്ലാം വിട്ടുപോകുന്നതെന്നും ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി നീ എന്നും ജീവിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. അദ്ദേഹം പങ്കുവെച്ച് ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

'കുഞ്ഞുങ്ങള്‍ ദൈവത്തിന്റേതാണെങ്കില്‍ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിന് ഷെറിന് എബ്രഹാമെന്നത്. നിറഞ്ഞ വേദനയും അതോടൊപ്പം ഒരു വിസ്മയവുമായി മാറിക്കൊണ്ടാണ് പത്തു മാസം മാത്രം പ്രായമുള്ള അലിന് നമ്മളെയെല്ലാം വിട്ടുപോകുന്നത്. റോഡപകടത്തെത്തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന് ഷെറിന് എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന് ജോണും തിരുമാനിച്ചപ്പോള്‍ അവരുടെ മകള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി.
അഞ്ച് പേര്‍ക്ക് ജീവിതത്തിന്റെ വെളിച്ചം നല്‍കിക്കൊണ്ടാണ് പത്തു മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞുമാലാഖ ഭൂമിയില്‍ നിന്നും വിടപറഞ്ഞകലുന്നത്. രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികില്‍സയിലുള്ള പത്തു വയസുള്ള കുട്ടിക്ക് നല്‍കുകയാണ്.
ഒരു വയസു പോലും തികയാത്ത തങ്ങളുടെ മകളുടെ ജീവിതത്തിന് അര്‍ത്ഥവും പൂര്‍ണ്ണതയും നല്കാന് ആഗ്രഹിച്ച അരുണ്‍ എബ്രഹാമിനെയും , ഷെറിന് ജോണിനെയും ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നു. എത്രകാലം ഭൂമിയില്‍ ജീവിച്ചുവെന്നല്ല, മറ്റു ജീവിതങ്ങള്‍ക്കായി എന്തുചെയ്യാന്‍ കഴിഞ്ഞുവെന്നതിലാണ് മനുഷ്യ ജീവിതത്തിന്റെ ആഴവും അര്‍ത്ഥവും കുടികൊള്ളുന്നത്. പത്തു മാസം മാത്രമേ ഭൂമിയില്‍ ജീവിക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും , ലോകത്തെ കണ്‍നിറയെ കാണാന്‍ പോലും നിനക്ക് കഴിഞ്ഞില്ലങ്കിലും മകളേ നീ ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി എന്നും ജീവിക്കും. അവയവദാനമെന്ന മഹാകൃത്യത്തിലൂടെ നൂറുക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് തിരികേക്കൊണ്ടുവരാന് നിന്റെ ഓര്‍മ്മകള്‍ എന്നും ഞങ്ങള്‍ക്കും പ്രചോദനമാകും... വിട പ്രിയപ്പെട്ട മകളേ...'
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications