Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ എംജി ശ്രീകുമാർ ആ പാട്ട് വീണ്ടും പാടി; വൈറലായി വീഡിയോ

അമ്പലപ്പുഴ ശ്രീക‍ൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ടുകള മഹോത്സവത്തിന്റെ ഭാ​ഗമായി നടന്ന സം​ഗീത പരിപാടിയിൽ നിന്നുള്ള രസകരമായ വീഡിയോ പങ്കുവെച്ച് രമേശ് ചെന്നിത്തല. ചൊവ്വാഴ്ച എം ജി ശ്രീകുമാറും സംഘവും അവതരിപ്പിച്ച പരിപാടിയിൽ നിന്നുള്ള വീഡിയോ ആണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ചത്.

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ​ഗാനം എം ജി ശ്രീകുമാർ പാടിക്കഴിഞ്ഞ ശേഷമാണ് രമേശ് ചെന്നിത്തല വേദയിലേക്ക് എത്തിയത്. താൻ എത്തുമ്പോഴേക്കും അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് പാടിക്കഴിഞ്ഞത് തനിക്ക് ഇഷ്ടമായില്ല അത് കൊണ്ട് ഒന്നുകൂടി പാടണം എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ അഭ്യർത്ഥനമാനിച്ച് എം ജി ശ്രീകുമാർ

വീണ്ടും പാട്ട് പാടി.

chennitala

അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണാൻ എത്തിയപ്പോൾ പാൽപ്പായസത്തിൻ്റെ മധുരവുമായി എംജി ശ്രീകുമാറും ശിഖയും ......
കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ എന്ന് ക്യാപ്ഷൻ നൽകിയാണ് രമേശ് ചെന്നിത്തല വീഡിയോ പങ്കുവെച്ചത്.

ഞാൻ വരുന്നതിന് മുൻപ് തന്നെ ശ്രീകുമാർ അമ്പലപ്പുഴ പാടിക്കഴിഞ്ഞു. അതുകൊണ്ട് എനിക്ക് അത് ഇഷ്ടമായില്ല. അത് കൊണ്ട് ഒന്നുകൂടി പാടിയേ പറ്റൂ ആ പാട്ട് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. നാല് വരി ഞാൻ പാടാം എന്ന് പറഞ്ഞ് എം ജി ശ്രീകുമാർ ​ഗായിക ശിഖയെ വീണ്ടും വേദിയിലേക്ക് വിളിക്കുന്നു. വേദിയിൽ നിന്ന് ഇറങ്ങാൻ നിന്ന ചെന്നിത്തലയുടെ കൈപിടിച്ച് ഇവിടെ നിന്നോ പോവണ്ട, എന്ന് പറഞ്ഞ് അമ്പലപ്പുഴ പൊന്നുണ്ണിക്കണ്ണനോട് എന്ന പാട്ട് വീണ്ടും പാടുന്നു. പാട്ട് പാടിയ ശേഷം അമ്പലപ്പുഴ തന്റെ അമ്മയുടെ വീടാണെന്നും ഹരിപ്പാട് തന്റെ അച്ഛന്റെ വീടാണെന്നും എം ജി ശ്രീകുമാർ പറയുന്നു. വന്നതിൽ ഒരുപാട് സന്തോഷമെന്നും ചെന്നിത്തലയോട് എം ജി പറയുന്നു.

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ജയറാം, രേവതി, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനെത്തിയ അദ്വൈതം എന്ന സിനിമയിലെ പാട്ടാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, എം ജി ശ്രീകുമാർ തന്നെയാണ് സിനിമയിലും ഈ പാട്ട് പാടിയിരിക്കുന്നത്. അന്നും ഇന്നും മലയാളികൾ ഇഷ്ടത്തോടെ കേൾക്കുന്ന ഒരു പാട്ടാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+