Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധ മൈതാനത്ത് നിന്നും ഒളിച്ചോടിയ നായകനാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം: ജയിൽ വകുപ്പിനെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ജയിൽ വകുപ്പിനെ തന്നെ ചുമതല ഏൽപ്പിച്ച് സർക്കാർ സ്വയം പരിഹാസ്യരാവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഫെപോസ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റംചെയ്തത് ജയിലധികൃതരാണ്. മറ്റാർക്കെങ്കിലും ഭീഷണിപ്പെടുത്തണമെങ്കിൽ ജയിലധികൃതരുടെ അനുമതിയില്ലാതെ അവരെ കാണാൻ പോലും കഴിയില്ല. ഈ വകുപ്പിനെ തന്നെയാണ് അവർ ചെയ്ത കുറ്റം അന്വേഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

ശിവശങ്കരൻ കള്ളക്കടത്ത് നടത്തിയെന്ന് ആദ്യം സമ്മതിക്കാൻ സി.പി.എമ്മും സർക്കാരും തയാറായില്ലെങ്കിലും പിന്നീട് സംസ്ഥാന വിജിലൻസ് തന്നെ പ്രതിയാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒടുവിൽ ശിവശങ്കരന് മാത്രമാണ് ബന്ധം എന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചുള്ള വാർത്തകളും പുറത്തു വന്നുകഴിഞ്ഞു. യുദ്ധമൈതാനത്ത് നിന്നും ഒളിച്ചോടിയ നായകനാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണ രംഗത്ത് നിന്നും ഭയന്ന് മാറി നിൽക്കുകയാണ്. ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നത് എന്നും ചെന്നിത്തല പ്രതികരിച്ചു'.

chennithala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+