കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനം'

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസി മലയാളികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസി മലയാളികളെ വിളിച്ച് സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ തിരക്കന്നതായിരുന്നു വീഡിയോ. നിമിഷ നേരം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനവും ട്രോളുകളുമാണ് ഇറങ്ങിയത്. ഇത്തരത്തില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ഒപ്പം കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടസിന് ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഐഎം ആസൂത്രിതമായി സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തനിക്കെതിരെ നടക്കുന്നത് സംഘടിത ശ്രമമാണെന്നും ഈ പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിലെന്നും തനിക്ക് പരാതിയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അവഹേളനം

അവഹേളനം

മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ അവഹേളനമാണ് എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.' നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധം' . അതേസമയം സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയുണ്ടെന്നും ധാരാളം ന്യൂനനതളും വിമര്‍ശനങ്ങളും ഉണ്ട്. ഇപ്പോള്‍ അത് പറയേണ്ട സന്ദര്‍ഭം ഇല്ലെന്ന് മനസിലാക്കിയാണ് മാറ്റിവെക്കുന്നത്. വളരെ പ്രധാനപ്പെട്ട് പാളിച്ചകളാണ് ചൂണ്ടികാട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരേയും രമേശ് ചെന്നിത്തല പ്രതികരിച്ചു. കുറവുകള്‍ ചൂണ്ടികാട്ടുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും കെ സുരേന്ദ്രന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നതല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൊറേണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം വിമര്‍ശിക്കാനായി മാത്രം വാ തുറക്കുകയാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.

പ്രവാസി

പ്രവാസി

ഈ കൊറോണ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണനാ ക്രമം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഏറെ ദുരിതമനുഭവിക്കുന്നവരെ ആദ്യമെത്തിക്കണം. വിസാ കാലാവധി കഴിഞ്ഞവരെ പരിഗണിക്കണം. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകളും സജ്ജമാണ്. ചാര്‍ട്ടേട് ഫ്‌ലൈറ്റുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

English summary
Ramesh Chennithala Slams CPIM For Cyber Attacking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X