കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് ഓഫിസുകൾ തീവച്ചും തല്ലിതകർത്തും സിപിഎം ക്രിമിനലുകൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് ഓഫിസുകൾ തീവച്ചും തല്ലിതകർത്തും സിപിഎം ക്രിമിനലുകൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മുകാർ തകർത്ത കന്യാകുളങ്ങര ബ്ലോക്ക് കമ്മറ്റി ഓഫീസ് സന്ദർശിച്ചു. മുൻമുഖ്യമന്ത്രി ഏ.കെ.ആന്റണി അടുത്തിടെ ഉദ്ഘാടനം ചെയ്ത ഈ മൂന്ന് നിലകെട്ടിടം സിപിഎമ്മുകാർ തല്ലിതകർക്കുകയും തീ വയ്ക്കുകയും ചെയ്തെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. അദ്ദേഹത്തിന്‍രെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോൺഗ്രസ് ഓഫിസുകൾ തീവച്ചും തല്ലിതകർത്തും സിപിഎം ക്രിമിനലുകൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. സിപിഎമ്മുകാർ തകർത്ത കന്യാകുളങ്ങര ബ്ലോക്ക് കമ്മറ്റി ഓഫീസ് സന്ദർശിച്ചു. മുൻമുഖ്യമന്ത്രി ഏ.കെ.ആന്റണി അടുത്തിടെ ഉദ്ഘാടനം ചെയ്ത ഈ മൂന്ന് നിലകെട്ടിടം സിപിഎമ്മുകാർ തല്ലിതകർക്കുകയും തീ വയ്ക്കുകയും ചെയ്തു. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇവിടെ മാത്രം വിലയിരുത്തിയത്.

 page

വെഞ്ഞാറന്മൂട് മണ്ഡലം കമ്മറ്റി ഓഫീസും അതോടൊപ്പം പ്രവർത്തിക്കുന്ന സൊസൈറ്റിയും സിപിഎമ്മുകാർ തല്ലിതകർത്തു. സിപിഎമ്മുകാർ തകർത്ത മുൻജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണി പി.നായരുടെ വസതിയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസൻ, തമ്പാനൂർ രവി, വി.എസ് ശിവകുമാർ, ശരത് ചന്ദ്ര പ്രസാദ്, കരകുളം കൃഷ്ണപിള്ള എന്നിവരോടൊപ്പം സന്ദർശിച്ചു.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന്റെ മറവിൽ കോൺഗ്രസിന് നേരേ സംഘടിതവും, ആസൂത്രിതവുമായ ആക്രമണമാണ് സിപിഎം അഴിച്ചുവിട്ടിരിക്കുന്നത്. ഇത് തന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ എന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ട ബാധ്യത ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്ക്കുണ്ട്. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിൽ നിന്നും സിപിഎം പിന്മാറണം.

ഓഗസ്റ്റ് 31 വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതിഓഗസ്റ്റ് 31 വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി

English summary
ramesh chennithala slams cpm on attack against congress offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X