'സിപിഎമ്മിന് ഇപ്പോഴും ചോറ് ഇങ്ങും കൂറ് അങ്ങും', ചൈന അനുകൂല പ്രസംഗത്തിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സമ്മേളന വേദിയില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിളള നടത്തിയ ചൈന അനുകൂല പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ചൈന കരുത്ത് നേടിയെന്നും ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ സഖ്യം ചൈനയെ വളയാന്‍ നിലനില്‍ക്കുന്നുണ്ടെന്നുമാണ് എസ് രാമചന്ദ്രന് പിളള പ്രസംഗിച്ചത്.
സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എസ് രാമചന്ദ്രൻ പിള്ളയെ പിണറായി വിജയൻ തിരുത്താൻ ശ്രമിച്ചത് ജനരോഷം ഭയന്ന് മാത്രമാണ് എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' സി.പി.എമ്മിന് ഇപ്പോഴും ചോറ് ഇങ്ങും കൂറ് അങ്ങും. എന്നും ദേശവിരുദ്ധ നിലപാട്. നമ്മുടെ രാജ്യത്തിനെതിരെ സദാ ഭീഷണി സൃഷ്ടിക്കുകയും തരം കിട്ടുമ്പോഴൊക്കെ കടന്നു കയറ്റം നടത്തുകയും ചെയ്യുന്ന ചൈനയെ പ്രശംസിക്കുയും ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.എം നേതാക്കളുടെ രീതി 'ചോറ് ഇങ്ങും കൂറ് അങ്ങു'മെന്ന അവരുടെ ദേശവിരുദ്ധ മനോഭാവത്തിന് തെളിവാണ്.

ജനരോഷം ഭയന്നു മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന് പി.ബി അംഗം എസ്.രാമചന്ദ്രന് പിള്ളയുടെ ചൈനീസ് സ്തുതിയെ തിടുക്കപ്പെട്ട് തിരുത്താന്‍ ശ്രമിച്ചത്. പക്ഷേ അത് കൊണ്ടു കാര്യമില്ല. സി.പി.എം നേതാക്കളുടെ ചൈനാ പ്രേമം ആദ്യമായിട്ടല്ല പുറത്തു വരുന്നത്. രണ്ടു വര്‍ഷം മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പ്രസംഗിച്ചിരുന്നു. 1962 ല്‍ ചെനീസ് ആക്രമണകാലത്ത് ഇന്ത്യ ഇന്ത്യയുടെതന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗമെന്ന് എഴുതിയ ഇ.എം.എസിന്റെ മനോഭാവം തന്നെയാണ് സി.പി.എം നേതാക്കള്‍ക്ക് ഇപ്പോഴുമുള്ളത്.
2020 ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ താഴ് വരയില്‍ ചൈനീസ പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യുസംഭവിച്ചപ്പോള്‍ സി.പി.എം അതിനെ അപലപിച്ച രീതി ഓര്‍മ്മയുണ്ടോ? ചൈന എന്ന പേരു പോലും പറയാതെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തെപ്പറ്റി മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് അന്ന് ഞാൻ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും, പല തവണ പല സംസ്ഥാനങ്ങളില്‍ സി.പി.എം അധികാരം കയ്യാളിയിട്ടും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ചൈനയോട് കൂറു പുലര്‍ത്തുന്ന സി.പി.എമ്മിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള എന്തു ധാര്‍മ്മികാവകാശമാണുള്ളത്?
പാകിസ്ഥാനെ ആയുധമണിയിക്കുകയും ഹോങ്കോംഗ്, തെയ് വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുകയും അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുകയും ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളില്‍ ഭീഷണി സൃഷ്ടിക്കുയും ചെയ്യുന്ന ചൈനയെയാണ് സി.പി.എം ഇപ്പോഴും ആരാധിക്കുന്നത്. എന്നിട്ടും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എമ്മിനെ ഗൗനിക്കുന്നു പോലുമില്ലെന്നതാണ് ഇതിലെ പരിഹാസ്യമായ വസ്തുത''.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications