• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മസാല ബോണ്ട് ലാവ്ലിൻ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം;ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം; ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടിയുള്ള കള്ളക്കച്ചവടമാണ് കിഫ്ബിയുടെ മസാല ബോണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മസാല ബോണ്ടിനു പിന്നിലെ അഴിമതിയും കിഫ്ബിയില്‍ നടക്കുന്ന തീവെട്ടി കൊള്ളയുമാണ് യഥാര്‍ത്ഥ പ്രശ്‌നം. 9.723 ശതമാനം എന്ന കൊള്ളപ്പലിശയ്ക്ക് എന്തിന് കിഫ്ബി മസാല ബോണ്ടിറിക്കി. അതില്‍ മന്ത്രിക്കും മറ്റുള്ളവര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി.? എട്ട് ശതമാനം പലിശക്ക് പണം രാജ്യത്ത് കിട്ടുമായിരുന്നു.

ലാവ്‌ലിനുമായി മസാല ബോണ്ടിനുള്ള ബന്ധം എന്താണ് എന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും ചെന്നിത്തല പറ‍ഞ്ഞു.

മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ്

മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ്

ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടിയുള്ള കള്ളക്കച്ചവടമാണ് കിഫ്ബിയുടെ മസാല ബോണ്ട്. മസാല ബോണ്ട് വഴി ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് മന്ത്രി തോമസ് ഐസക് പറയണം. ലാവ്‌ലിനുമായുള്ള കള്ളക്കളി കണ്ടെത്തിയതുകൊണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹാലിളകിയത്.മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കേരളം മുഴുവൻ കേൾക്കുകയാണ്.

കിഫ്ബിയുടെ സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് ഇതുവരെ പറഞ്ഞത് പച്ചക്കളളമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു.

ധനമന്ത്രി രാജിവെയ്ക്കണം

ധനമന്ത്രി രാജിവെയ്ക്കണം

കരട് റിപ്പോര്‍ട്ടല്ല ഒറിജിനൽ റിപ്പോര്‍ട്ടാണ് താന്‍ ചോര്‍ത്തിയത് എന്നാണ് ഇന്ന് അദ്ദേഹം സമ്മതിച്ചത്.ധനമന്ത്രി കള്ളം പറയുന്നത് ഇതുമായി ബന്ധപ്പെട്ട അഴിമതിയും കൊള്ളയും ഒളിപ്പിച്ചു വയ്ക്കാനാണ്.അല്ലാതെ ഒറിജിനലും കരടും കണ്ടാൽ തിരിച്ചറിയാത്തയാളായി മാറിയോ തോമസ് ഐസക് ? മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനാ ലംഘനമെന്ന ഗുരുതരകുറ്റവും ഐസക് ചെയ്തിട്ടുണ്ട്. പരസ്യമായി കള്ളം പറയുകയയും സത്യപ്രതിജ്ഞ ലംഘിക്കുകയും ചെയ്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.അദ്ദേഹം രാജിവയ്ക്കണം.

എന്താണ് സി & എജിയോട് ഇത്ര വിരോധം?

എന്താണ് സി & എജിയോട് ഇത്ര വിരോധം?

സഭയെ അവഹേളിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സ്പീക്കർക്ക് കത്ത് നല്‍കിയിട്ടുണ്ട്. സി & എജിയെ പാമോലിന്‍ കേസിന്റെ കാര്യത്തിലുള്‍പ്പെടെ വിശുദ്ധ മാലാഖയായിട്ടാണ് സി.പി.എം കണ്ടിരുന്നത്.വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലൊക്കെ സി & എജിയുടെ റിപ്പോര്‍ട്ട് എത്ര പവിത്രമായാണ് സി.പി. എം കണ്ടിരുന്നത്.ഇപ്പോള്‍ എന്താണ് സി & എജിയോട് ഇത്ര വിരോധം? ഇടതുമുന്നണിയുടെ അഴിമതി ആരെല്ലാം കണ്ടെത്തിയോ അവരോടൊക്കെ വിരോധമാണ്.

എന്താണ് ബന്ധമുള്ളത്?

എന്താണ് ബന്ധമുള്ളത്?

സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാനുസൃതമായാണ്. തോമസ് ഐസകിന്റെ പ്രസംഗം കേട്ടാല്‍ തോന്നും കേരളം ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണെന്ന്.

മസാല ബോണ്ടിനു പിന്നിലെ അഴിമതിയും കിഫ്ബിയില്‍ നടക്കുന്ന തീവെട്ടി കൊള്ളയുമാണ് യഥാര്‍ത്ഥ പ്രശ്‌നം. 9.723 ശതമാനം എന്ന കൊള്ളപ്പലിശയ്ക്ക് എന്തിന് കിഫ്ബി മസാല ബോണ്ടിറിക്കി. അതില്‍ മന്ത്രിക്കും മറ്റുള്ളവര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി.? എട്ട് ശതമാനം പലിശക്ക് പണം രാജ്യത്ത് കിട്ടുമായിരുന്നു.

ലാവ്‌ലിനുമായി മസാല ബോണ്ടിനുള്ള ബന്ധം എന്താണ് എന്ന് തോമസ് ഐസക് വ്യക്തമാക്കണം.മസാല ബോണ്ട് വാങ്ങിയ ഡി.സി.പി.ക്യുവും ലാവ്‌ലിനുമായി എന്താണ് ബന്ധമുള്ളത്?

ഫണ്ടിംഗ് ഏജന്‍സിയാണ്

ഫണ്ടിംഗ് ഏജന്‍സിയാണ്

ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്നത് ഡി.സി.പി.ക്യു എന്ന ഫണ്ടിംഗ് ഏജന്‍സിയാണ്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ലാവ്ലിനു വേണ്ടിയാണ് മസാല ബോണ്ടിറിക്കിയത്.കോടികള്‍ കമ്മിഷന്‍ തട്ടുന്നതിന് വേണ്ടിയാണ് ഭരണഘടനയെപ്പോലും ലംഘിച്ച് കൊണ്ട് കൂടിയ പലിശനിരക്കിൽ ഈ വില്‍പ്പന നടത്തിയത്.ഈ അഴിമതി സി & എജി ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞിട്ട് കാര്യമില്ല.

മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെ; വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്

തോമസ് ഐസക് പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു: രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവാലിയില്‍ യുഡിഎഫ് ഗ്യാലറിയില്‍ ഇരുന്ന് കളി കാണും; പോര് സിപിഎമ്മും സിപിഐയും

സുരേഷ് ഗോപിയുടെ വോട്ടുകളില്‍ കണ്ണുവച്ച് തൃശൂരില്‍ ഗോപാലകൃഷ്ണനിറങ്ങുന്നു; ബിജെപി രണ്ടും കല്‍പിച്ച്

English summary
ramesh chennithala slams pinarayi vijayan and thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X