കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി-ഷാ ആഗ്രഹിച്ചത് പിണറായി നടപ്പാക്കുന്നു, സംഘപരിവാറിന് പിണറായി പ്രിയങ്കരനെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ബിജെപി നേതാവ് ലേഖനം എഴുതിയത് സിപിഎമ്മിന് പുതിയ തലവേദനയാകുന്നു. ബിജെപി നേതാവ് കെ കുഞ്ഞിക്കണ്ണനാണ് പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന തലക്കെട്ടില്‍ ലേഖനം എഴുതിയിരിക്കുന്നത്.

ശിവസേന എൻഡിഎ വിടുന്നു, ഏക കേന്ദ്ര മന്ത്രി രാജി വെച്ചു! മഹാരാഷ്ട്ര ശിവ സൈനിക് തന്നെ ഭരിക്കും! ശിവസേന എൻഡിഎ വിടുന്നു, ഏക കേന്ദ്ര മന്ത്രി രാജി വെച്ചു! മഹാരാഷ്ട്ര ശിവ സൈനിക് തന്നെ ഭരിക്കും!

മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയന്‍ ശരിയുടെ പക്ഷത്തേക്ക് എത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. മോദി-ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അതാണ് പിണറായി വിജയൻ അക്ഷരം പ്രതി നടപ്പിലാക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. കേരളത്തിൽ ബിജെപിയെ വളരാൻ സഹായിക്കുന്നത് പിണറായി ആണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചെന്നിത്തല തുറന്നടിച്ചു.

പിണറായിക്ക് ബിഗ് സല്യൂട്ട്

പിണറായിക്ക് ബിഗ് സല്യൂട്ട്

അമിത്ഷായുടേയും പിണറായി വിജയന്റേയും ശബ്ദം ഒന്നാകുമ്പോൾ എന്ന തലക്കെട്ടിലാണ് രമേശ് ചെന്നിത്തലയുടെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: നാഴികയ്ക്ക്‌ നാൽപത്‌ വട്ടം സംഘ പരിവാറിനെ എതിർക്കാൻ തങ്ങൾ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‌ ബിഗ്‌ സല്യൂട്ട്‌ നൽകിയിരിക്കുകയാണ്‌ സംഘ പരിവാർ മുഖപത്രം ജന്മഭൂമി. യു എ പി എയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തിൽ മോദി - ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരം പ്രതി നടപ്പാക്കുന്നു വെന്നാണ് ബിജെപി പത്രം പറയുന്നത്.

പിണറായി കുട പിടിക്കുന്നു

പിണറായി കുട പിടിക്കുന്നു

സിപിഎം - ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘ പരിവാരം നൽകിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക്‌ പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ്‌ ജന്മഭൂമിയിൽ കുഞ്ഞികണ്ണൻ എഴുതിയ ലേഖനം. കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന പല നിലപാടുകളും ബി ജെ പിയുടെ കേരളത്തിലെ വളർച്ചയ്ക്ക്‌ സഹായകരമാണ്‌. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ്‌ കോൺഗ്രസ്സിന്റെ ജനകീയ അടിത്തറ.

അധികാരത്തിൽ തുടരുക എന്ന മിനിമം ലക്ഷ്യം

അധികാരത്തിൽ തുടരുക എന്ന മിനിമം ലക്ഷ്യം

ജനങ്ങളെ വർഗ്ഗീയമായും, ജാതീയമായും തിരിച്ച്‌ അധികാരത്തിൽ എത്താനാണ്‌ ബി ജെ പി എന്നും ശ്രമിക്കുന്നത്‌. ഒരേ സമയം വർഗ്ഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബി ജെ പിയിലേക്ക്‌ ആളെകൂട്ടാൻ ശ്രമിക്കുകയും, ജാതി വിദ്വേഷം വളർത്തി തങ്ങളുടെ വോട്ട്‌ ബാങ്ക്‌ വളർത്തുകയും, അതു വഴി കോൺഗ്രസ്സിനെ തളർത്തി, അധികാരത്തിൽ തുടരുക എന്ന മിനിമം ലക്ഷ്യം ആണ്‌ പിണറായിയെ നയിക്കുന്നത്‌. കോൺഗ്രസ് വിമുക്ത ഭാരതം എന്ന ബി ജെ പിയുടെ ലക്ഷ്യത്തോട്‌ ചേർന്ന് നിൽക്കുന്നത്‌ കൊണ്ട്‌ സംഘ പരിവാറിനും പിണറായി പ്രിയങ്കരനാകുന്നു.

തീക്കളി കളിക്കുന്നു

തീക്കളി കളിക്കുന്നു

ബിജെപിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാർട്ടിയിലെ ബഹു ഭൂരിപക്ഷത്തെയും അന്ധകാരത്തിൽ
നിർത്തിയാണ്‌ പിണറായി ഈ തീക്കളി കളിക്കുന്നത്‌. ഇന്നിപ്പോൾ RSS പിണറായിക്ക് നൽകിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നൽകേണ്ടി വരും. ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ യുടെയും സി പി എമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടിയും നടത്തിയ അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കൽപ്പിക്കുന്നത് എങ്കിൽ അതിന് RSS ബിഗ് സല്യൂട്ട് നൽകിയതിൽ അത്ഭുതപ്പെടാനില്ല.

മന:സാക്ഷി കുത്തൊന്നുമില്ലേ?

മന:സാക്ഷി കുത്തൊന്നുമില്ലേ?

ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വളരെ അകലെയാണ് പിണറായിയുടെ പിടിയിൽപ്പെട്ട സി പി എം. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ്‌ ഇത്‌ കൊണ്ട്‌ ഉണ്ടാകുന്നത്‌ എന്ന് യഥാർത്ഥ ഇടത്‌ പക്ഷത്തിനു മനസ്സിലായിട്ടുണ്ട്‌. അത്കൊണ്ട്‌ തന്നെയാണ്‌ അവർ പിണറായിയെ എതിർക്കുന്നത്‌. ന്യൂനപക്ഷ സ്നേഹം പറഞ്ഞ് വോട്ടു തേടുന്ന പിണറായിക്ക് ന്യൂനപക്ഷ താൽപ്പര്യങ്ങൾ ഹനിക്കുന്നതിൽ മുൻപിൽ നിൽക്കുന്ന ബിജെപി യോട് കൈകൊരുക്കുന്നതിൽ മന:സാക്ഷി കുത്തൊന്നുമില്ലേ?

പിണറായി ഒറ്റു കൊടുക്കുന്നു

പിണറായി ഒറ്റു കൊടുക്കുന്നു

കേരളത്തിലെമ്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെ യും സി പി എമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തിൽ ഇരുട്ടിന്റെ മറവിൽ നിങ്ങളുടെ നേതാക്കൾ പരസ്പരം നൽകുന്ന ഈ കൊടും ചതിയുടെ വലിയ സലാം. നരേന്ദ്രമോദിയുടെയും, അമിത്‌ ഷായുടേയും പാത പിന്തുടരുന്നതിലൂടെ ഇടപക്ഷത്തേയും, കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനേയും ആണ്‌ പിണറായി ഒറ്റു കൊടുക്കുന്നത്‌''.

ഫേസ്ബുക്ക് പോസ്റ്റ്

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്

English summary
Ramesh Chennithala slams Pinarayi Vijayan over article in Janmabhoomi daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X