• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച കടകംപള്ളി,ഓടി നടക്കുന്ന സുനിൽ കുമാർ,ഇവർക്കെതിരെ നടപടിയില്ലേ'

  • By Aami Madhu

തിരുവനന്തപുരം;വാളയാർ അതിർത്തിയിൽ കൊവിഡ് സ്ഥിരീകരിച്ചവർക്കർക്കൊപ്പം ഉണ്ടായിരുന്ന യുഡിഎഫ് ജനപ്രതിനിധികളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. എംപിമാരായ രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ, ശ്രീകണ്ഠൻ, എംഎൽഎമാരായ അനിൽ അക്കരെ ഷാഫി പറമ്പിൽ എന്നിവരേയുമാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്.

അതേസമയം നടപടിയിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് മന്ത്രിമാരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്ര് കരുതുന്നുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. പോസ്റ്റ് വായിക്കാം

 രാഷ്ട്രീയം കളിക്കാനല്ല

രാഷ്ട്രീയം കളിക്കാനല്ല

ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കോവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നത്.വാളയാറില്‍ ജനപ്രതിനിധികള്‍ പോയത് രാഷ്ട്രീയം കളിക്കാനല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജീവനും കൊണ്ട് ഓടിവന്ന നമ്മുടെ സഹോദരങ്ങളെ വാളയാറില്‍ സര്‍ക്കാര്‍ തടയുകയുകയായിരുന്നു. അവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ല.

 ദുരവസ്ഥ സൃഷ്ടിച്ച സർക്കാരാണ്

ദുരവസ്ഥ സൃഷ്ടിച്ച സർക്കാരാണ്

വെയിലിലും മഴയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നരകയാതന അനുഭവിക്കുന്നു എന്നറിഞ്ഞാണ് ജനപ്രതിനിധികള്‍ അവിടെ ചെന്നത്.

അവരിലർപ്പിതമായ കടമയാണ് ചെയ്തത്.

നമ്മുടെ സഹോദരങ്ങള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അവരെ മരണദൂതന്മാരായി ചിത്രീകരിക്കുയല്ല ഉത്തരവാദിത്വപ്പെട്ടവർ ചെയ്യേണ്ടത്. വാളയാറില്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് രാത്രിയും പകലും വഴിയോരത്ത് കെട്ടിക്കിടക്കേണ്ടി വന്ന ദുരവസ്ഥ സൃഷ്ടിച്ചത് സര്‍ക്കാരാണ്.

 ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടില്ല

ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടില്ല

പാസില്ലാതെ കേരള അതിർത്തികളിൽ എത്തുന്നവരെ സർക്കാർ നിർദേശിക്കുന്ന തരത്തിലുള്ള ക്വാറന്റൈന് വിധേയമാക്കികൊണ്ട് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്ന സർക്കാർ ഉത്തരവ് നിലവിലുള്ളപ്പോഴാണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ അവിടെ എത്തിയത്. മാത്രമല്ല, സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാളെപോലും അതിർത്തി കടത്തിവിടണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുമില്ല.

 പോകേണ്ടി വരില്ലായിരുന്നു

പോകേണ്ടി വരില്ലായിരുന്നു

ചെക്ക് പോസ്റ്റുകളില്‍ ധാരാളം ആളുകള്‍ എത്തുമെന്നുള്ളത് മുന്‍കൂട്ടി കണ്ട് അവിടെ ആവശ്യമായ സൗകര്യങ്ങള്‍ തയ്യാറാക്കി പാസ് നല്‍കാന്‍ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പരിതാപകരമായ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. എങ്കില്‍ ജനപ്രതിനിധികള്‍ക്ക് അവിടെ പോകേണ്ടി വരില്ലായിരുന്നു.സര്‍ക്കാരിന്റെ വീഴ്ചയിലുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ജനപ്രതിനിധികള്‍ നാടകം കളിക്കുന്നതെന്നൊക്കെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത്.

 ഇരട്ട സമീപനം

ഇരട്ട സമീപനം

കോവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണ്. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കോവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമല്ലേ?

 നടപടിയില്ല

നടപടിയില്ല

പോത്തന്‍കോട് സ്‌കൂളില്‍ പിഞ്ചുകുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച മന്ത്രി കടകംപള്ളിക്കെതിരെ ലോക്കൗട്ട് ലംഘനത്തിന് കേസെടുത്തില്ല. അതേ സമയം യോഗത്തിനും സമരത്തിനും സംബന്ധിച്ചതിന് അടൂര്‍ പ്രകാശ് എം.പിക്കും ശബരീനാഥന്‍ എം.എല്‍.എയ്ക്കും എതിരെ കേസെടുത്തു.മന്ത്രി സുനില്‍കുമാറാകട്ടെ ഈ കോവിഡിനിടയിലും ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു. മന്ത്രിക്കെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കുകയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?മന്ത്രിമാര്‍ ഇതിനെല്ലാം അതീതരാണോ?കൊറോണയുടെ ഈ കാലത്തെങ്കിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം.

'പ്ലാൻ 22'യുമായി കമൽനാഥ്; ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്? വിറച്ച് ബിജെപി നേതൃത്വം!!

രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!

ചൗഹാന്റെ ഉറക്കം കെടുത്തി നേതാക്കൾ, ബിജെപിക്കുള്ളിൽ ബോംബിട്ട് കമൽനാഥ്, 6 പേർ വരും!

English summary
Ramesh chennithala slams pinarayi vijayan over valayar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X