കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളർ കടത്തുകേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം;സ്പീക്കർക്കെതിരെ രൂക്ഷവിമർശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുര്‍വ്യാഖാനം ചെയ്ത് നിയമ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കാനാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഡോളര്‍ കടത്തു പോലുള്ള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നത് ഗൗരവമേറിയ കാര്യമാണ്.
നിയമസഭാ സമാജികര്‍ക്കുള്ള ഭരണഘടനാ പ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയുടെയും സ്പീക്കറുടെ ഓഫീസിന്റെയും നിലപാട് നിയമാനുസൃതമല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

chennithala

കേരള നിയമസഭയില്‍ തന്നെ മുന്‍പ് ഇത് സംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് ഉണ്ടായിട്ടുള്ളതാണ്. 1970 കളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനോടനുബന്ധിച്ച് നിയമസഭാ വളപ്പില്‍ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിന്റെ പരിധിയില്‍ വരികയില്ലെന്ന് അന്നത്തെ നിയമ സഭാ സ്പീക്കര്‍ റൂളിംഗ് നല്‍കിയിട്ടുണ്ട്. നിയമസഭാ സമാജികര്‍ക്കുള്ള പരിരക്ഷ അല്ലാത്തവര്‍ക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിംഗ്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്. ചട്ടം 164 അനുസരിച്ചുള്ള അറസ്റ്റിന്മേലാണ് അന്ന് റൂളിംഗ് ഉണ്ടായത്. അതിന്റെ തുടര്‍ച്ചയായ ചട്ടം 165 നും അത് ബാധകമാണ്.

തനിക്ക് ഭയമില്ലെന്ന് സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറയുന്നു. ഭയമില്ലെങ്കില്‍ എന്തിനാണ് തന്റെ പഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ സ്പീക്കര്‍ ശ്രമിക്കുന്നത്? സ്പീക്കര്‍ക്ക് ഒന്നും മറച്ചു വയ്ക്കാനില്ലെങ്കില്‍ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്.
നേരത്തെ ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില ഫയലുകള്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍ നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി അത് തടയാനുള്ള ശ്രമമുണ്ടായി. അന്ന് എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ യോഗം അസാധാരണമായി പ്രീപോണ്‍ഡ് ചെയ്ത് വിളിച്ചാണ് ആ പ്രശ്‌നത്തില്‍ നടപടി സ്വീകരിച്ചത്. ആ അട്ടിമറി ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം ഇപ്പോഴത്തെ നീക്കത്തെയും കാണാൻ.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ്, കോഴിക്കോട്ട് ചികിത്സയില്‍!!ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ്, കോഴിക്കോട്ട് ചികിത്സയില്‍!!

മിഷന്‍ 60; കോണ്‍ഗ്രസ് തനിച്ച് 60 സീറ്റ് നേടും, ബാക്കി ഘടകക്ഷികള്‍;ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കംമിഷന്‍ 60; കോണ്‍ഗ്രസ് തനിച്ച് 60 സീറ്റ് നേടും, ബാക്കി ഘടകക്ഷികള്‍;ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

'അപമാനകരം'; അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോൾ കലാപം,അപലപിച്ച് ലോക നേതാക്കൾ'അപമാനകരം'; അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോൾ കലാപം,അപലപിച്ച് ലോക നേതാക്കൾ

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

English summary
Ramesh Chennithala Slams Speaker on Dollar smuggling probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X