കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച് സ്പീക്കര്‍, സഭയിലെത്താതെ വിട്ടുനില്‍ക്കുന്നു

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഇടപെട്ട സ്പീക്കര്‍ക്കെതിരെ സംസാരിച്ച അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍ സഭയിലെത്താതെ വിട്ടുനില്‍ക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സ്പീക്കറുടെ അഭാവത്തില്‍ സഭാ നടപടികള്‍ നിയന്ത്രിക്കുന്നത്.

ചൊവ്വാഴ്ച മന്ത്രി കെസി ജോസഫ് അവതരിപ്പിച്ച പ്രവാസിക്ഷേമ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ എന്‍എ നെല്ലിക്കുന്ന് ദീര്‍ഘമായി സംസാരിച്ചു. അതില്‍ ഇടപെട്ട സ്പീക്കര്‍ക്കെതിരെ രമേശ് ചെന്നിത്തല രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. ' ദോശ ചുടുന്നതുപോലെ ബില്ലുകള്‍ പാസാക്കാനാവില്ല. ബില്ലുകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സമയമില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണം' എന്നും രമേശ് പറഞ്ഞു.

NIYAMASABHA

തനിക്കുവേണ്ടി അല്ലെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകേണ്ടതിനാലാണ് തിരക്കുകാട്ടിയതെന്നും ഇനി ഇടപെടില്ലെന്നും സ്പീക്കര്‍ അപ്പോള്‍ വ്യക്തമാക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ ഓഫീസിലെക്കിയ സ്പീക്കര്‍ സഭയിലേക്ക് പ്രവേശിക്കാതെ പ്രതിഷേധിക്കുകയായിരുന്നു.

English summary
Speaker N Sakthan squeal about the chennithala's comment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X