കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണികളെ കൊല്ലാന്‍ വിട്ടിട്ട് ചര്‍ച്ച നടത്തുന്ന മുഖ്യമന്ത്രി...രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല !

അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയിലും സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിക്കാത്തതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ബിജെപി നേതാക്കളുമായി നടത്തുന്ന ചര്‍ച്ച അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീകാര്യത്ത് വെച്ച് ആര്‍ എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

ബിജെപി സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വീണ്ടും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയില്‍ ഗവര്‍ണ്ണറുടെ നിര്‍ദേശ പ്രകാരമാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി ശിവന്‍ കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Ramesh Chennithala

ഇടത് സര്‍ക്കാരിന്റെ അക്രമ രാഷ്ട്രീയത്തിന് തടയിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഉപവാസം നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തതെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല ചോദിച്ചിരുന്നു. ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച അപഹാസ്യമാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പ്രതികരിച്ചിട്ടുള്ളത്.

English summary
Ramesh Chennithala's statement aginst CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X