കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയ്ക്കു തോല്‍വിഭയം? സുധീരനെ തള്ളി വെള്ളാപ്പള്ളിക്ക് പിന്തുണ

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെള്ളാപ്പള്ളി വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ തള്ളി. വെള്ളാപ്പള്ളിയുമായി നടക്കുന്ന വാഗ്വാദത്തില്‍ സുധീരന്റെ വ്യക്തിപരം മാത്രമാണെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്.

വെള്ളാപ്പള്ളിയും വി എം സുധീരനും കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വാക്പയറ്റ് നടത്തിയിരുന്നു. സുധീരനെ അങ്ങേയറ്റം ഹീനമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചതെങ്കിലും രമേശ് ചെന്നിത്തല അക്കാര്യം കാര്യമായി എടുക്കുന്നില്ല. ഹരിപ്പാട് മണ്ഡലത്തില്‍ വെള്ളാപ്പള്ളിയുടെ പിന്തുണ നേടാനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

vellappally-natesan1

ബിജെപിയെയോ എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിനെയോ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും കാര്യമായി വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വെള്ളാപ്പള്ളി രാഷ്ട്രീയ നേതാവല്ലെന്നും നല്ല കച്ചവടക്കാരനാണെന്നുമുള്ള സുധീരന്റെ പരാമര്‍ശത്തോടും രമേശ് ചെന്നിത്തല യോജിച്ചില്ല.

അതേസമയം, ബിജെപിയുമായി ചേരാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനം ഹമാലയന്‍ മണ്ടത്തരമാണെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയമായ തെറ്റാണ് ആ തീരുമാനം. ഇത്തവണയും ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് തോറ്റാല്‍ കൂട്ടായ ഉത്തരവാദിത്വമുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

English summary
Ramesh Chennithala support Vellappally Natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X