Get Updates
Get notified of breaking news, exclusive insights, and must-see stories!

പറയേണ്ടപ്പോള്‍ പറഞ്ഞില്ല, ഇപ്പോള്‍ മദനിക്ക് പിന്തുണ

ആലപ്പുഴ: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തന്റെ വിചാരണ കരുതിക്കൂട്ടി വൈകിക്കുകയാണെന്ന് മദനി ആരോപിച്ചതിന് പിറകെയാണ് ചെന്നിത്തലയുടെ പിന്തുണ.

മദനിയെ ദീര്‍ഘ കാലം വിചാരണ കൂടാതെ തടവുകാരനാക്കി വക്കുന്നത് ന്യായമല്ലെന്നാണ് തന്റെ അഭിപ്രായം എന്ന് ചെന്നിത്തല പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഭ്യന്തരമന്ത്രി അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

ഇടത്, വലത് സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചപ്പോഴൊന്നും മദനിക്ക് വേണ്ടി കാര്യമായൊന്നും ചെയ്തിരുന്നില്ല. മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയിലിലായപ്പോഴും ഇപ്പോള്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജയിലിലായപ്പോഴും ഒരേ അവസ്ഥ തന്നെ.

ചെന്നിത്തലയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ നിരവധിയാണ്. കേന്ദ്രവും കേരളവും കര്‍ണാടകവും കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് പോലും സഹായിക്കാത്തയാളാണ് ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നാണ് ചിലരുടെ ആരോപണം. ചെന്നിത്തലയുടെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ടും നിരവധി പേര്‍ രംഗത്തുണ്ട്. ആയിരത്തോളം ലൈക്കുകള്‍ കിട്ടിയിട്ടുണ്ട് പോസ്റ്റിന്, നൂറിലേറെ പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

മദനിയെ മോചിപ്പിക്കണം

മദനിയെ മോചിപ്പിക്കണം

മദനിയെ മോചിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുഭാവ പൂര്‍ണമായ നിലപാടാണുള്ളതെന്ന് ചെന്നിത്തല വ്യക്തമാക്കുന്നു.

മനുഷ്യത്വരഹിതം

മനുഷ്യത്വരഹിതം

മദനിയെ പോലെയുളള ഒരാളെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നാണ് ചെന്നിത്തല പറയുന്നത്.

സര്‍ക്കാരിന് പരിമിതി

സര്‍ക്കാരിന് പരിമിതി

കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. അതുകൊണ്ടാണ് ഒന്നും ചെയ്യാത്തതെന്നാണ് ചെന്നിത്തല പറയുന്നത്.

മദനി

മദനി

ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് മദനി. തന്റെ വിചാരണ മനപ്പൂര്‍വ്വം വൈകിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്.

ചികിത്സയും കണക്കാണ്

ചികിത്സയും കണക്കാണ്

മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണം എന്ന സുപ്രീം കോടതി ഉത്തരവ് പോലും കര്‍ണാടക സര്‍ക്കാര്‍ ശരിയായ രീതിയില്‍ നടപ്പാക്കിയില്ല. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ യാതൊരു ഇടപെടലും ഉണ്ടായതുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+