കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം പിണറായി തിരുത്തട്ടെ, എന്നിട്ട് മുല്ലപ്പള്ളിയെ അധിക്ഷേപിക്കട്ടെ, ഇത് അമര്‍ഷമെന്ന് ചെന്നിത്തല!!

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ല. ജനങ്ങള്‍ക്കറിയാം മുല്ലപ്പള്ളി ്ആരാണെന്ന്. അതിനേക്കാള്‍ മോശം പ്രയോഗങ്ങള്‍ നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് ആദ്യം പിണറായി തിരുത്തട്ടെ. നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നീ പ്രയോഗങ്ങള്‍ പിണറായിയുടെ സംഭവാനയാണ്. മുല്ലപ്പള്ളിയുടെ പിതാവിനെ പോലും മുഖ്യമന്ത്രി അധിക്ഷേപിച്ചിട്ടുണ്ടന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇതൊന്നും മുഖ്യമന്ത്രി തിരുത്തിയിട്ടില്ല. അതിലൊക്കെ മാപ്പുപറഞ്ഞതിന് ശേഷം മതി മുല്ലപ്പള്ളിയെ ആക്ഷേപിക്കലെന്നും ചെന്നിത്തല പറഞ്ഞു.

1

മഹാമാരിയെ നേരിടുന്നതില്‍ പ്രതിപക്ഷം ചുമതല നിറവേറ്റിയെന്ന് ചെന്നിത്തല വ്യക്തമാക്കി. യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴെല്ലാം സര്‍ക്കാര്‍ ഒറ്റയ്ക്ക് ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യോജിപ്പിനുള്ള അന്തരീക്ഷം നഷ്ടപ്പെടുത്തിയത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. ഓരോ ഘട്ടത്തിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചു. ഏത് പ്രവര്‍ത്തനത്തിനാണ് പ്രതിപക്ഷം തുരങ്കം വെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്നും ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

സ്പ്രിംഗ്ലര്‍ കേസ് ഇനിയും തീര്‍ന്നിട്ടില്ല. ഹൈക്കോടതിയുടെ പരിഗണനയിലാണ് അത്. മുഖ്യമന്ത്രി നിയോഗിച്ച് സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ചെന്നിത്തല വെല്ലുവിളിച്ചു. കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രിക്ക് അമര്‍ഷമാണ്. അദ്ദേഹത്തിന്റെ അമര്‍ഷം സ്വാഭാവികമാണ്. അത് സ്വാഗതം ചെയ്യുന്നു. കോവിഡ് പ്രതിരോധത്തെ തളര്‍ത്തിയത് സര്‍ ക്കാരിന്റെ പാളിച്ചകളാണ്. പ്രവാസികള്‍ വിദേശത്ത് കിടന്ന് മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം.

യുഡിഎഫ് സമരം ഫോട്ടോയില്‍ വരാനുള്ള ശ്രമമെന്ന പരാമര്‍ശത്തിനെതിരെ ചെന്നിത്തല പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മകളുടെ വിവാഹ ഫോട്ടോയില്‍ കൊലക്കേസ് പ്രതി ഇടംപിടിച്ചത് ഓര്‍ക്കണം. കേരലം മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുന്നു. ടിപി വധക്കേസ് പ്രതിയുടെ സംസ്‌കാരത്തില്‍ രണ്ടായിരം പേര്‍ പങ്കെടുത്തിട്ടും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
ramesh chennithala supports mullapally ramachandran says first pinarayi should apologise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X