കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ മാറ്റുമോ? കേരളത്തിൽ ഹൈക്കമാന്റിന്റെ പ്ലാൻ ബി ഇങ്ങനെ.. ഒറ്റപ്പാക്കേജ്

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. പുതിയ പ്രതിപക്ഷ നേതാവിനെ കണ്ടെത്തണമെന്നതാണ് പ്രധാന ആവശ്യം. തിരഞ്ഞെടുപ്പിന് മുൻപ് ഗ്രൂപ്പ് കളി ശക്തമായപ്പോൾ പോലും അതിനെ നിയന്ത്രിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതിൽ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

ഇതോടെ ചെന്നിത്തലയെ മാറ്റി പുതിയ നേതാവിന് നിയമിക്കുമെന്ന തരത്തിൽ ചർച്ചകൾ ശക്തമായിരുന്നു. എന്നാൽ ചെന്നിത്തലയെ മാറ്റിയേക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. പകരം മറ്റ് ചില സാധ്യതകളാണ് കോൺഗ്രസിൽ ഉയരുന്നത്. വിശദാംശങ്ങളിലേക്ക്

 ഗ്രൂപ്പ് തർക്കം

ഗ്രൂപ്പ് തർക്കം

ഗ്രൂപ്പ് തർക്കമാണ് കേരളത്തിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചടിക്ക് വഴിവെച്ചതെന്ന വിമർശനമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എൽഡിഎഫ് ഒറ്റക്കെട്ടായി നീങ്ങിയപ്പോൾ കോൺഗ്രസിൽ ഗ്രൂപ്പുകളി രൂക്ഷമായെന്നും ഇത് പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 ദേശീയ തലത്തിലേക്കെന്ന്

ദേശീയ തലത്തിലേക്കെന്ന്

നേതൃത്വത്തിന്റെ വീഴ്ചയ്ക്കെതിരെ വിമർശനം ഉയർന്നതോടെ കോൺഗ്രസിൽ പൂർണമായ അഴിച്ച് പണി തന്നെ ഉണ്ടായേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഇതോടെ പുറത്തുവന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ മാറ്റാണ് ഹൈക്കമാന്റ് ആലോചിക്കുന്നതെന്നായിരുന്നു ചർച്ചകൾ.

 പ്രയോജനമില്ലെന്ന്

പ്രയോജനമില്ലെന്ന്

പകരം വിഡി സതീശൻ, തിരവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ നിയമിച്ചേക്കുമെന്നും കരുതപ്പെട്ടിരുന്നു. ഇത്തരമൊരു നീക്കത്തെ കോൺഗ്രസിലെ എന്നാൽ നിലവിലെ സാഹചര്യത്തിൽ ചെന്നിത്തലയെ മാറ്റേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ഒരാളെ മാത്രം മാറ്റിയതിനാൽ വലിയ പ്രയോജനമൊന്നും ഇല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

 എ,ഐ ഗ്രൂപ്പുകൾ

എ,ഐ ഗ്രൂപ്പുകൾ

രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് തന്നെയായിരുന്നുവെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. എന്തുകൊണ്ടോ എൽഡിഎഫിനെ ചെറുക്കാൻ സാധിച്ചില്ല. അതിനർത്ഥം പൂർണ പരാജയമാണെന്ന തരത്തിലുള്ള വിലയിരുത്തലുകൾ വേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം..എ, ഐ ഗ്രൂപ്പുകളിലെ നേതാക്കളെല്ലാം തന്നെ ചെന്നിത്തലയെ പിന്തുണയ്ക്കുന്നുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.

 ഐ ഗ്രൂപ്പ് തയ്യാറാകു

ഐ ഗ്രൂപ്പ് തയ്യാറാകു

എന്നാൽ അവസരത്തിലും അനവസരത്തിലും ചെന്നിത്തല സർക്കാരിനെതിരെ നടത്തിയ നീക്കങ്ങളാണ് വലിയ പരാജയത്തിലേക്ക് നയിച്ചതെന്നാണ് പാർട്ടിയിലെ വിഭാഗം ആവർത്തിക്കുന്നത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ ചെന്നിത്തല തന്നെ മാറാൻ സന്നദ്ധത പ്രകടിപ്പിച്ചാലെ ഐ ഗ്രൂപ്പ് മറ്റൊരാളെ പരിഗണിച്ചേക്കുള്ളൂ.

 ഒഴിയേണ്ടതില്ല

ഒഴിയേണ്ടതില്ല

നിലനിൽ പദവി ഒഴിയേണ്ടതില്ലെന്ന തന്നെയാണ് ചെന്നിത്തലയുടെ നിലപാട്.നിലവിൽ മാറി നിന്നാൽ പാർട്ടിയിലും സംസ്ഥാനത്തുമുള്ള മേധാവിത്വം ഇല്ലാതാകുമെന്ന ആശങ്ക ചെന്നിത്തലയ്ക്ക് ഉമഅട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ കൂടുതൽ എംഎൽഎമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് ചെന്നിത്തലയുടെ കണക്ക് കൂട്ടൽ.

 നിയമസഭകക്ഷി ഉപനേതാവ്

നിയമസഭകക്ഷി ഉപനേതാവ്

അതേസമയം ചെന്നിത്തല തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടർന്നാൽ നിയമസഭകക്ഷി ഉപനേതാവിന്റെ സ്ഥാനം എ ഗ്രൂപ്പിനായിരിക്കും ലഭിക്കുക. മുതിർന്ന നേതാവായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാണ് ഉയരുന്നതെങ്കിലും സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച് പിടി തോമസിനെ ഈ സ്ഥാനത്തേക്ക് പരിഗണച്ചേക്കും.

 കുഞ്ഞാലിക്കുട്ടിയെ നിയമിക്കും

കുഞ്ഞാലിക്കുട്ടിയെ നിയമിക്കും

യുഡിഎഫിന്റെ നിയമസഭാകക്ഷി ഉപനേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ നിയമിക്കും യുഡിഎഫിന്റെ ചീഫ് വിപ്പ് സ്ഥാനം എ ഗ്രൂപ്പിനായിരിക്കും നൽകിയേക്കുക. അതേസമയം പരാജയത്തിൻറെ പടുകുഴയിൽ നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ഹൈക്കമാന്റ് അംഗീകരിക്കുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

 തിരുത്തൽ നടപടി

തിരുത്തൽ നടപടി

പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തൽ നടപടി സ്വീകരിച്ചില്ലേങ്കിൽ കൂടുതൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന വ്യക്തമായ മുന്നറിയിപ്പ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നൽകിയിട്ടുണ്ട്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു സംസ്ഥാന ഘടകങ്ങളോട് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്.

 ഒരു പാക്കേജ്

ഒരു പാക്കേജ്

അതേസമയം തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാന്റ് സംഘം കേരളത്തിൽ എത്തുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അഴിച്ചുപണികൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ മൂന്ന് സ്ഥാനങ്ങളും ഒരു പാക്കേജിന്റെ അടിസ്ഥാനത്തിൽ പുന;സംഘടിപ്പിക്കാൻ ഹൈക്കമാന്റഅ ആലോചിച്ചേക്കും.

സാരിയിൽ സുന്ദരിയായി ദർഷ ഗുപ്ത- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

English summary
Ramesh chennithala to continue as oppostion leader, congress have another plan in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X