കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്ക് ഒഴിയേണ്ടിവരും... ഇല്ലെങ്കില്‍ ഒഴിപ്പിക്കും, ചെന്നിത്തല രണ്ടും കല്‍പ്പിച്ച്...

വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

  • By Sooraj
Google Oneindia Malayalam News

ആലപ്പുഴ: കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിക്ക് സ്ഥാനമൊഴിയേണ്ടിവരും. തോമസ് ചാണ്ടിയെ ഏതു വിധേനയെങ്കിലും താഴെയിറക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് യുഡിഎഫ്.

നേരത്തേ മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ജാഥ നടത്തിയിരുന്നെങ്കിലും ഇതൊന്നും കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പുതിയ നീക്കം നടത്തുന്നത്.

വിജിലന്‍സിനെ സമീപിക്കും

വിജിലന്‍സിനെ സമീപിക്കും

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ച് വിജിലന്‍സില്‍ പരാതി നല്‍കാനാണ് ചെന്നിത്തല തീരുമാനിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി മൗനം പാലിക്കുന്നത് ഗുരുതരമാണെന്ന് ചെന്നിച്ചല ആരോപിച്ചു.

വിജിലന്‍സ് ഡയറക്ടറില്ല

വിജിലന്‍സ് ഡയറക്ടറില്ല

വിജിലന്‍സിന് ഇപ്പോള്‍ ഡയറക്ടര്‍ ഇല്ലാത്തത് അപാകതയാണെന്നും അഴിമതിക്കേസുള്‍ അട്ടിമറിക്കാനും തേച്ച് മായ്ച്ച് കളയാനുമാണ് സര്‍ക്കാര്‍ പുതിയ ഡയറക്ടറെ നിയമിക്കാത്തതിനു കാരണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇളവ് നല്‍കി

ഇളവ് നല്‍കി

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനു നഗരസഭ നികുതി ഇളവ് നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് ഇനുമതി നല്‍കിയ ഫലയുകള്‍ തിരിച്ചുവന്നതില്‍ ക്രമക്കേട് നടന്നതായി വ്യക്തമായതിനു പിറകെയാണ് ഈ കണ്ടെത്തലും.

യുഡിഎഫിനും പങ്ക്

യുഡിഎഫിനും പങ്ക്

2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് നികുതി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കിയത്. സര്‍ക്കാരിന്റെ ഈ ഓര്‍ഡര്‍ പിന്നീട് നഗരസഭയും അംഗീകരിക്കുകയായിരുന്നു.

അപേക്ഷ നല്‍കി

അപേക്ഷ നല്‍കി

ലേക്ക് പാലസ് റിസോര്‍ട്ട് നഷ്ടത്തിലാണെന്നും ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി 2004ല്‍ തോമസ് ചാണ്ടി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ നികുതിയളവ് അനുവദിച്ചത്.

സര്‍ക്കാരിന് കനത്ത നഷ്ടം

സര്‍ക്കാരിന് കനത്ത നഷ്ടം

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയത് സര്‍ക്കാരിന് കനത്ത നഷ്ടമാണ്. 11 ലക്ഷം രൂപയാണ് ഇതു വഴി ഒരു വര്‍ഷം സര്‍ക്കാരിന് നഷ്ടം സംഭവിക്കുന്നത്. 90,000 രൂപയാണ് ലേക്ക് പാലസ് മുമ്പ് നികുതി അടയ്‌ക്കേണ്ടിയിരുന്നത്.

രേഖകള്‍ അപ്രത്യക്ഷം

രേഖകള്‍ അപ്രത്യക്ഷം

തോമസ് ചാണ്ടിയുടെ കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൈവശാവകാശ രേഖകള്‍ അടക്കമുള്ളവയാണ് ദുരൂഹമായി കാണാതായത്.

English summary
Ramesh chennithala to gives complaint in Vigilence against Thomas chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X