കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീവത്സം ഗ്രൂപ്പ്;യുഡിഎഫ് മുൻമന്ത്രിമാർ സംശയത്തിന്റെ നിഴലിൽ!സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

ജനങ്ങൾക്കിടയിലുണ്ടായിരിക്കുന്ന സംശയങ്ങൾ നീക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പിന് യുഡിഎഫുമായും യുഡിഎഫിലെ ഒരു മുൻ മന്ത്രിയുമായും ബന്ധമുണ്ടെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ സംശയം ദുരീകരിക്കുന്നതിനായി സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗ്രൂപ്പിന്റെ പേര് സ്നേഹക്കൂട്ടായ്മ, അഡ്മിനായ 51കാരൻ പീഡനവീരൻ! യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ...ഗ്രൂപ്പിന്റെ പേര് സ്നേഹക്കൂട്ടായ്മ, അഡ്മിനായ 51കാരൻ പീഡനവീരൻ! യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ...

മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് യുഡിഎഫിനെതിരെ ആരോപണമുന്നയിച്ചത്. യുഡിഎഫിലെ ഒരു മുൻ മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പൊതുസമൂഹത്തിനുണ്ടായ സംശയങ്ങൾ നീക്കാൻ സിബിഐയെക്കൊണ്ടോ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിയെ കൊണ്ടോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിട്ടുണ്ട്.

rameshchennithala

യുഡിഎഫിനെതിരെ പുകമറ സൃഷ്ടിക്കുന്ന രീതിയിലായിരുന്നു സിപിഐ നേതാവിന്റെ ആരോപണം. ഇത് മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. യുഡിഎഫിലെ മുൻമന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സിപിഐയുടെ ശ്രമമെന്നും ചെന്നിത്തലയുടെ കത്തിലുണ്ട്.

യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാതെ യു.ഡി.എഫിനെ കരിതേച്ച് കാണിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ആരോപണങ്ങളെന്നും, ഹരിപ്പാട് മെഡിക്കൽ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലുണ്ടായിരിക്കുന്ന സംശയങ്ങൾ നീക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
ramesh chennithala wants cbi inquiry on allegations by cpi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X