Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്: 'ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ല'

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന് മുന്നറിയിപ്പുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരെല്ലാം നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവപാഠമെന്നും രമേശ് ചെന്നിത്തല കെ സുധാകരനോടായി പറഞ്ഞു. താന്‍ കെപിസിസി അധ്യക്ഷനായി ഇരുന്നപ്പോഴത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്.

ഞാന്‍ കെപിസിസി അധ്യക്ഷനായിരിക്കുന്ന സമയത്തായിരുന്നു കെ കരുണാകരന്‍ പാര്‍ട്ടി വിട്ടത്. അതോടെ കോണ്‍ഗ്രസിനകത്ത് ആരും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച സമയമായിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ് പാര്‍ട്ടി തിരിച്ചു വന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും രണ്ട് മുന്നണികളും തമ്മില്‍ നേരിയ വോട്ട് വ്യത്യാസം മാത്രമാണ് ഉള്ളത്. കോവിഡ് സാഹചര്യമല്ലായിരുന്നെങ്കില്‍ ഫലം മറിച്ചായേനെയെന്നും അദ്ദേഹം പറയുന്നു.

cover

Recommended Video

cmsvideo
    കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

    താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

    പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അഴിമതികള്‍ ഒരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേരളം കണ്ട അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് സിപിഎം തുടരുകയാണ്. കെ സുധാകരനെ കുറിച്ചും ഇത്തരത്തിലുള്ള പ്രചാരണം ഉണ്ടായി. ബിജെപി ബന്ധം ആരോപിക്കലാണ് അവരുടെ ആയുധം. സുധാകരനെ പറഞ്ഞപ്പോള്‍ എനിക്കൊരു പ്രസ്താവന ഇറക്കാന്‍ തോന്നി. അന്ന് എനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്തതിന്റെ വേദന ഞാന്‍ അനുവദിച്ചാണ്. സുധാകരനെതിരെ ഒരു അമ്പെയിതാല്‍ അത് നമ്മളോരോരുത്തര്‍ക്കും കൊള്ളുമെന്ന വികാരം നമുക്ക് ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+