Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ സത്യപ്രതിജ്ഞ വീട്ടിലിരുന്ന് കണ്ട് ചെന്നിത്തല, പിണറായിയുടെ സത്യവാചകത്തിന് തിരുത്തും

തിരുവനന്തപുരം: പിണറായി വിജയനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് ടിവിയില്‍ കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ടോണ്‍മെന്റ് ഹൗസിലെ മുറിയില്‍ ഇരുന്നാണ് ചെന്നിത്തല സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ കണ്ടത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു.

സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിക്കുകയല്ലെന്നും മറിച്ച് ഓണ്‍ലൈനായി പങ്കെടുക്കുമെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞത്. ഇത് പ്രകാരമാണ് രമേശ് ചെന്നിത്തലയ അടക്കമുളള നേതാക്കള്‍ വീട്ടിലിരുന്ന് സത്യപ്രതിജ്ഞ കണ്ടത്. മുസ്ലീം ലീഗ് എംഎൽഎ പികെ കുഞ്ഞാലിക്കുട്ടിയും വീട്ടിലിരുന്നാണ് സത്യപ്രതിജ്ഞ കണ്ടത്. ചെന്നിത്തല ടിവിയില്‍ സത്യപ്രതിജ്ഞ കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

chennithala

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ അദ്ദേഹം പറയുന്ന വാചകം ചെന്നിത്തല തിരുത്തുന്നത് വീഡിയോയില്‍ കാണാം. പിണറായി വിജയനായ ഞാന്‍ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ എന്ന വാചകം പറയുമ്പോഴാണ് മുഖ്യമന്ത്രി എന്ന നിലയില്‍ എന്ന് പറയാമോ എന്ന് ചെന്നിത്തല ചോദിക്കുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് സംസ്ഥാനത്ത് യുഡിഎഫിന് നേരിടേണ്ടി വന്നത്. 99 സീറ്റുകൾ ഇടതുപക്ഷം തൂത്തുവാരിയപ്പോൾ യുഡിഎഫ് 41 സീറ്റിലൊതുങ്ങി.

മുഖ്യമന്ത്രിക്കും സർക്കാരിനും ചെന്നിത്തല നേരത്തെ ആശംസകൾ അറിയിച്ചിരുന്നു. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കുന്ന പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.

Recommended Video

cmsvideo
    Mohanlal about his friendship with Pinarayi vijayan | Oneindia Malayalam

    സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓൺലൈനിൽ ചടങ്ങ് കാണും. സഹകരിക്കേണ്ട കാര്യങ്ങളിൽ പൂർണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു'.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+