മന്ത്രി ആര്‍ ബിന്ദുവിന് ക്ലീന്‍ചിറ്റ്: ലോകായുക്ത വിധിക്കെതിരെ പുന:പരിശോധന ഹര്‍ജിയുമായി ചെന്നിത്തല
തിരുവനന്തപുരം : മന്ത്രി ആര്‍ ബിന്ദുവിനെതിരെ ലോകായുക്തയില്‍ വീണ്ടും പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണെന്നും ഗവര്‍ണറുടെ കാര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ലോകായുക്ത അംഗീകരിച്ചില്ലൈന്നും അദ്ദേഹം വ്യക്തമാക്കി .

കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയല്‍ ചെയ്തിട്ടും, അത് പരിഗണിക്കാന്‍ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും, വിധി പ്രഖ്യാപനത്തിനുശേഷം തന്റെ പരാതി കേള്‍ക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Recommended Video
വി സിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലു ണ്ടായെന്ന ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ് ഈ സാഹചര്യത്തിലാണ് ലോകായുക്ത വിധി പുനഃപരിശോധിക്കണമെന്നു അവശ്യപ്പെട്ട് ഹർജി നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ലോകായുക്ത വിധി പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍.ബിന്ദു ഇടപെട്ടത് നിയമവിരുദ്ധം തന്നെയാണെന്നാണ് ചെന്നിത്തല ആവര്‍ത്തിച്ചത്. അത് ലോകായുക്ത കാണാതെ പോയത് എന്നെ അമ്പരപ്പിക്കുന്നു. ജഡ്ജിമാരെ വിമര്‍ശിക്കാന്‍ പാടില്ല പക്ഷേ ജഡ്ജ്‌മെന്റിനെ വിമര്‍ശിക്കാം എന്ന് നമ്മുടെ നിയമം തന്നെ പറയുന്നുണ്ട്.
യുജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്ക്കോ തർക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണെന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ടുതന്നെ ഈ ലോകായുക്ത വിധി യുക്തിഭദ്രമല്ല. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പത്താം നിയമം അനുസരിച്ച് മന്ത്രി നടത്തിയത് നിയമവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് എന്നതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്. മന്ത്രി തന്റെ ലെറ്റര്‍പാഡില്‍ ഇന്ന ആളെ നിയമിക്കണമെന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത് സ്വജനപക്ഷപാതം തന്നെയാണ്. സ്വജനപക്ഷപാതം എന്നുവരുമ്പോള്‍ അത് അഴിമതിയാണ് . എന്നെക്കുറിച്ച് മന്ത്രി നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉത്തരം അര്‍ഹിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു ,












Click it and Unblock the Notifications