Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഐ ഫോണ്‍ ആരാണ് ഉപയോഗിക്കുന്നത്; വിടാതെ ചെന്നിത്തല; ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ നടപടിക്ക്. യുണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തിങ്കളാഴ്ച സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയക്കും. അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും.

15

യുഎഇ കോണ്‍സുലേറ്റിന്റെ റെയ്‌സിങ് ഡേ ചടങ്ങില്‍ പങ്കെടുത്ത താന്‍ അവരില്‍ നിന്ന് മൊബൈല്‍ ഫോണോ മറ്റു സമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഫോണ്‍ ആരാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിജിപിക്ക് കത്ത് നല്‍കി. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകില്ലെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചതത്രെ.

നിയമവിദഗ്ധരുമായി ചെന്നിത്തല വിഷയം ചര്‍ച്ച ചെയ്തു. ഹൈക്കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. യുണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് ആറ് ഐ ഫോണുകള്‍ വാങ്ങിയിരുന്നു. ഇതില്‍ അഞ്ചെണ്ണം സ്വപ്‌ന സുരേഷിന് കൈമാറി. ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് കൊടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ കൊടുത്തത് എന്നാണ് സന്തോഷ് ഈപ്പന്റെ ആരോപണം.

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ സന്തോഷ് ഈപ്പന്റെ ആരോപണം ചെന്നിത്തല തള്ളുകയും ഫോണ്‍ ആരാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡിജിപി നടപടിയെടുക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിയമ നടപടി സ്വീകരിക്കാന്‍ ചെന്നിത്തല തീരുമാനിച്ചതത്രെ. പരാമര്‍ശം പിന്‍വലിക്കാന്‍ സന്തോഷ് ഈപ്പന്‍ തയ്യാറായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+