കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വര്‍ഗ്ഗീയത വളര്‍ത്താനേ ഉപകരിക്കൂ; ഗോള്‍വാള്‍ക്കര്‍ പേര് വിവാദത്തില്‍ തുറന്നടിച്ച് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് എം എസ് ഗോള്‍വാക്കറുടെ പേര് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

Ramesh Chennithala

ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നല്‍കുകയും, ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്ത മഹാനായ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനത്തിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍ എസ് എസ് നേതാവിന്റെ പേര് നല്‍കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആര്‍ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.

ജൂത ഉന്മൂലനത്തെ പ്രകീർത്തിച്ച ഗോൾവാൾക്കറിന്റെയല്ല, ചരിത്രം തിരുത്തിക്കുറിച്ച ഡോ പൽപ്പുവിന്റെ പേര് നല്‍കണം- മുല്ലക്കരജൂത ഉന്മൂലനത്തെ പ്രകീർത്തിച്ച ഗോൾവാൾക്കറിന്റെയല്ല, ചരിത്രം തിരുത്തിക്കുറിച്ച ഡോ പൽപ്പുവിന്റെ പേര് നല്‍കണം- മുല്ലക്കര

മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കുകയും, ഇന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന സംഘടനയാണ് ആര്‍ എസ് എസ്. ആ സംഘടനയടെ അധ്യക്ഷനായിരുന്ന ഒരു വ്യക്തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നല്‍കുന്നത് വിരോധാഭാസമാണെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രചാരണ വേദിയില്‍ ഉമ്മന്‍ ചാണ്ടി, സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് ദേശീയ നേതൃത്വം!!വെല്‍ഫെയര്‍ പാര്‍ട്ടി പ്രചാരണ വേദിയില്‍ ഉമ്മന്‍ ചാണ്ടി, സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് ദേശീയ നേതൃത്വം!!

ഇത് വര്‍ഗ്ഗീയത വളര്‍ത്താനേ ഉപകരിക്കൂ. രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എന്ത് സംഭാവന നല്‍കിയാട്ടാണ് ഗോള്‍വാള്‍ക്കറുടെ പേര് ഈസ്ഥാപനത്തിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അത് കൊണ്ട് ഈ തിരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും, ആര്‍ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

സുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണംസുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണം

തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനാണോ ഗാന്ധിജി, ഗോള്‍വാള്‍ക്കര്‍ പേര് വിവാദത്തില്‍ ടി ജി മോഹന്‍ദാസ്തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനാണോ ഗാന്ധിജി, ഗോള്‍വാള്‍ക്കര്‍ പേര് വിവാദത്തില്‍ ടി ജി മോഹന്‍ദാസ്

തദ്ദേശ തിരഞ്ഞെടുപ്പ്‌ ; ജനങ്ങളെ ഭയന്നാണ്‌ മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങാത്തതെന്ന്‌ എംഎം ഹസന്‍തദ്ദേശ തിരഞ്ഞെടുപ്പ്‌ ; ജനങ്ങളെ ഭയന്നാണ്‌ മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങാത്തതെന്ന്‌ എംഎം ഹസന്‍

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
Ramesh Chennithala writes letter to PM against MS Golwalkar's naming campus for RGCB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X