'കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം';വാളയാർ കേസ് എൽഡിഎഫ് അട്ടിമറിച്ചെന്ന് ചെന്നിത്തല
പാലക്കാട്; എൽഡിഎഫ് ഭരണത്തിൽ വാളയാർ കുട്ടികളുടെ നീതി അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ, ആ കുഞ്ഞുങ്ങൾക്ക് നീതി നൽകുക എന്നതാവും പ്രഥമ പരിഗണന. കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യമെന്നും ചെന്നിത്തല ചോദിച്ചു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന സത്യാഗ്രഹ പന്തൽ സന്ദർശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

കടപ്പാട് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജ്
വലിയ ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ വാളയാർ കേസ് സിബിഐയ്ക്ക് കൈമാറിയെങ്കിലും ,ഇളയ പെൺകുട്ടിയുടെ കൊലപാതകം അന്വേഷണത്തിന്റെ ഭാഗമാക്കിയിരുന്നില്ല. വീണ്ടും കുഞ്ഞുങ്ങളുടെ അമ്മക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. എത്ര ലാഘവത്തോടെയാണ് എൽ. ഡി. എഫ് സർക്കാർ ഈ കേസ് കൈകാര്യം ചെയ്യുന്നതിന്റെ തെളിവാണിത്.
വാളയാർ പോലീസ് സ്റ്റേഷനിൽ ഈ ഭരണത്തിൽ 41 പോസ്‌കോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിധി വന്നത് 12 കേസുകളിൽ. ഈ മുഴുവൻ കേസുകളിലും പ്രതികളെ വെറുതെ വിട്ടു.
എന്നിട്ടും, വാളയാറിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് കേരളത്തിന്റെ ആഭ്യന്തര വകുപ്പൊ, ശിശുക്ഷേമ വകുപ്പോ അന്വേഷിച്ചില്ല.
പോസ്‌കോ കേസ് അന്വേഷിക്കുന്ന അന്വേഷണഉദ്യോഗസ്ഥർ,പ്രോസിക്യൂട്ടർ,ജഡ്ജ് എന്നിവർക്കെല്ലാം പ്രത്യേക പരിശീലനം നൽകണം എന്ന ഹൈക്കോടതി വിധി ഈ സർക്കാർ നടപ്പിലാക്കിയില്ല.
എൽ ഡി എഫ് ഭരണത്തിൽ വാളയാർ കുട്ടികളുടെ നീതി അട്ടിമറിക്കാൻ ശ്രമിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ, ആ കുഞ്ഞുങ്ങൾക്ക് നീതി നൽകുക എന്നതാവും പ്രഥമ പരിഗണന. കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം?
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ പാലക്കാട്ട് സത്യഗ്രഹസമരം നടത്തുകയാണ്. സമരത്തിന് ഐക്യദാർഢ്യവുമായി പെമ്പിള ഒരുമൈ നേതാവ് ഗോമതി അനിശ്ചിതകാല നിരാഹാരസമരത്തിലാണ്. അവരുടെ സമരം നാലു ദിവസമായി. ഇരുവരെയും ഇന്നു രാവിലെ സന്ദർശിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications