Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല പൃഥ്വിരാജിന് 'പഠിക്കുന്നു'; മുഖത്തിന്റെ വലിപ്പം കുറച്ചു!! അടിമുടി മാറി, ഇനി കത്തിക്കയറും

തിരുവനന്തപുരം: സൂക്ഷിച്ച് നോക്കണം എന്നില്ല. എങ്ങനെ നോക്കിയാലും അറിയാം ആ മാറ്റം. മുഖമൊന്ന് ചെറുതായിരിക്കുന്നു. എന്താ സംഭവിച്ചത്. ഇതെന്തു മറിമായമെന്ന് ചോദിക്കുന്നവരോട് ചെറു പുഞ്ചിരി മാത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്.

രമേശ് ചെന്നിത്തല അടിമുടി മാറിയെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ, അദ്ദേഹത്തിന് മുഖത്തിന് എന്തോ മാറ്റമുണ്ട്. അക്കാര്യം വിശദമായി അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്. സിനിമാ രംഗത്തെ ചുള്ളന്‍മാരെ മൊഞ്ചന്‍മാരാക്കുന്ന ഒരു കരവിരുത് ചെന്നിത്തലയുടെ തലയിലും കളിച്ചിട്ടുണ്ട്.!!

 കുറച്ചുനാള്‍ മുമ്പ്

കുറച്ചുനാള്‍ മുമ്പ്

കുറച്ചുനാള്‍ മുമ്പാണ് രമേശ് ചെന്നിത്തലയ്ക്ക് മാറ്റം പ്രകടമായത്. രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തി ആയതിനാല്‍ അദ്ദേഹത്തിനുണ്ടാകുന്ന ഏത് മാറ്റവും ശ്രദ്ധിക്കപ്പെടും.

മുടി ചീകുന്ന രീതി

മുടി ചീകുന്ന രീതി

മുടി ചീകുന്ന രീതിയാണ് അദ്ദേഹം മാറ്റിയിരിക്കുന്നത്. നേരത്തെ ഒരു വശത്തേക്ക് ചീകി ഒതുക്കിയിരുന്ന മുടി ഇപ്പോള്‍ അങ്ങനയല്ല നില്‍ക്കുന്നത്. അതിന് പിന്നില്‍ സിനിമാ ലോകത്തെ പ്രമുഖര്‍ക്ക് ഹെയര്‍ സ്റ്റൈല്‍ ഒരുക്കുന്ന വ്യക്തിയാണെന്നറിഞ്ഞതോെട കൗതുകം ഏറി.

 കൂടുതല്‍ ചെറുപ്പം

കൂടുതല്‍ ചെറുപ്പം

ഇപ്പോള്‍ രമേശ് ചെന്നിത്തലയെ കാണുമ്പോള്‍ കൂടുതല്‍ ചെറുപ്പം. ഒരു ചുറുചുറുക്ക്. രാഷ്ട്രീയ എതിരാളികള്‍ പോലും പറയുന്നു, സംഭവം കിടു തന്നെ. തലസ്ഥാനത്തെ ഹെയര്‍ ഡിസൈനര്‍ വിജയ് ബാബുവെന്ന വിജിയാണ് സംഭവത്തിന് പിന്നില്‍.

ഒരു വശത്തേക്കുമില്ല

ഒരു വശത്തേക്കുമില്ല

നേരത്തെ ഒരു വശത്തേക്ക് ചീകി ഒതുക്കിയിരുന്ന ഹെയര്‍ സ്‌റ്റൈലായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്. ഇതിനെ കൂടുതല്‍ സ്വാഭാവികതയിലേക്ക് എത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് വിജി പറയുന്നു.

കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഫോണ്‍

കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഫോണ്‍

കണ്ണമ്മൂലയിലുള്ള ഫെയര്‍ പാര്‍ലറിലുള്ള വിജിക്ക് രണ്ട് മാസം മുമ്പാണ് കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഫോണ്‍ വന്നത്. 20 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിജിയുടെ നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് അക്ഷരം പ്രതി അനുസരിച്ചു.

ചലചിത്ര രംഗത്തെ പ്രമുഖര്‍

ചലചിത്ര രംഗത്തെ പ്രമുഖര്‍

ചലചിത്ര രംഗത്തെ പ്രമുഖരായ നടന്‍മാരുടെ ഹെയര്‍ സ്റ്റൈലിന് പിന്നിലും വിജി തന്നെയാണ്. പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങിയവരുടേയെല്ലാം... പൃഥ്വിരാജ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിജിയെ ആണ് ആശ്രയിക്കുന്നത്.

കാരണം ഇതാണ്

കാരണം ഇതാണ്

മുടിക്ക് ചില പ്രശ്‌നങ്ങളുള്ളതിനാല്‍ നോക്കണമെന്നാവശ്യപ്പെട്ടാണ് വിജിക്ക് ആദ്യം വിളിവന്നത്. വിജി ചെന്നിത്തലയെ ചെന്നു കണ്ടു. ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. എല്ലാം അങ്ങനെയാകട്ടെ എന്ന് ചെന്നിത്തലയും സമ്മതിച്ചു.

മുഖത്തിന് വലിപ്പം കുറഞ്ഞു

മുഖത്തിന് വലിപ്പം കുറഞ്ഞു

അദ്ദേഹത്തിന്റെ മുടി കൂടുതല്‍ സ്വാഭാവികതയിലേക്ക് എത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു വിജിയുടെ പ്രതികരണം. ഒരു വശത്തേക്ക് ചീകുമ്പോള്‍ ചെന്നിത്തലയുടെ മുഖത്തിന് വലിപ്പം തോന്നുമായിരുന്നു. ഇപ്പോള്‍ അതില്ല.

ഭംഗി കൂടി

ഭംഗി കൂടി

ഇപ്പോള്‍ മുഖത്തിന് അനിയോജ്യമായ തരത്തിലേക്ക് ഹെയര്‍ സ്‌റ്റൈല്‍ മാറ്റി. നേരത്തെയുള്ളതിനേക്കാള്‍ ഭംഗി കൂടിയിട്ടുണ്ട്. സ്ഥിരമായി ചെന്നിത്തലയെ കണ്ടിരുന്നവര്‍ക്ക് ആദ്യം ഒരു അമ്പരപ്പുണ്ടായെങ്കിലും നന്നായെന്ന് മാറ്റിപ്പറഞ്ഞുതുടങ്ങി.

പതിവ് പുഞ്ചിരി മാത്രം

പതിവ് പുഞ്ചിരി മാത്രം

വെളുപ്പ് കയറിയ മുടികള്‍ ചെന്നിത്തലയ്ക്ക് കുറവാണ്. നേരിയ തോതിലാണ് നരയുണ്ടായിരുന്നത്. അതില്‍ മാറ്റം വരുത്താതെയാണ് വിജി ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ന് ചെന്നിത്തലയ്ക്ക് യുവത്വം കൂടിയെന്ന് ആര്‍ക്കും തോന്നും. അപ്പോഴും ആ മുഖത്ത് പതിവ് പുഞ്ചിരി മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+