കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ച പിസി ജോര്‍ജ്ജിന് മറുപടിയുമായി ചെന്നിത്തല

  • By Aami Madhu
Google Oneindia Malayalam News

ബാര്‍ കോഴക്കേസില്‍ കെഎം മാണിയോട് തെറ്റിപിരിഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട പിസി ജോര്‍ജ്ജ് തന്‍റെ ജനപക്ഷം പാര്‍ട്ടിയെ ഏതെങ്കിലും ഒരു മുന്നണിയില്‍ ചേര്‍ക്കാനുള്ള പെടാപാടിലാണ്. ഒരു ഘട്ടത്തില്‍ ഇടതുമുന്നണിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായെങ്കിലും അതൊക്കെ തള്ളി ശബരി വിമഷയത്തില്‍ എന്‍ഡിഎ പാളയത്തില്‍ എത്താനുള്ള ശ്രമം പിസി നടത്തിയിരുന്നു.

എന്നാല്‍ അത് വേണ്ടത്ര വിജയം കണ്ടില്ല. ഇപ്പോള്‍ ദാ തിരിച്ച് യുഡിഎഫിലേക്കൊരു മടങ്ങി വരവ് ലക്ഷ്യം വെച്ചാണ് പിസിയുടെ നീക്കങ്ങള്‍. അതേസമയം പിസി യുഡിഎഫിലേക്ക് മടങ്ങിവരവിനൊരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ മറുപടി ഇങ്ങനെ

 എല്ലാവരേയും ഞെട്ടിച്ച്

എല്ലാവരേയും ഞെട്ടിച്ച്

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും മാണിയോട് ഉടക്കി സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ഇരുമുന്നണികളോടും മല്ലിട്ട് നിന്ന നേതാവാണ് പിസി ജോര്‍ജ്ജ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി നിന്ന് കൂറ്റന്‍ വിജയം നേടുകയും ചെയ്തു.

ഇടതുമുന്നണിക്കൊപ്പം

ഇടതുമുന്നണിക്കൊപ്പം

എന്നാല്‍ പിന്നീടും ഇരുമുന്നണികളോടും പിസി അകലം പാലിച്ചിരുന്നു. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ജനപക്ഷം ഇടതുപക്ഷത്തെ പിന്തണച്ചതോടെ ഇടയ്ക്ക് ഇടതുമുന്നണിയിലേക്ക് പിസി ചേക്കേറിയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ജോര്‍ജ്ജ് ബിജെപിയിലേക്കുള്ള തന്‍റെ ചായ്വ് വ്യക്തമാക്കി.സംഘപരിവാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ പിസി സ്ഥിര സാന്നിധ്യമായി. പിന്നീട് നിയമസഭയില്‍ ബിജെപി എംഎല്‍എ രാജഗോപാലിനൊപ്പം സഹകരിക്കുമെന്നും പിസി പ്രഖ്യാപിച്ചു.

 ഷോണിന് സീറ്റ്

ഷോണിന് സീറ്റ്

കറുപ്പുടുത്ത് രാജഗോപാലിനൊപ്പം നിയമസഭയില്‍ എത്തി ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ ആവത് വിമര്‍ശിക്കുകയും ചെയ്തു. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ബിജെപി ടിക്കറ്റില്‍ മകന്‍ ഷോര്‍ജ്ജിന് വരുന്ന ലോക്സഭയില്‍ ഒരു സീറ്റെന്ന വാഗ്ദാനമാണ് പിസി ജോര്‍ജ്ജിന്‍റെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

 നിലപാട് മാറ്റി

നിലപാട് മാറ്റി

എന്നാല്‍ ബിജെപി ബന്ധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പിസിക്കെതിരെ രംഗത്തെത്തി. ഇതിനിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ഇതോടെ പിസി നവിലപാട് തിരുത്തി. ബിജെപിക്ക് മതേതര മുഖമില്ലെന്നായിരുന്നു ജോര്‍ജ്ജിന്‍റെ പ്രസ്താവന.

മുഖം കാണിക്കാന്‍

മുഖം കാണിക്കാന്‍

ശബരിമല വിഷയം എല്‍ഡിഎഫിലേക്കുള്ള വാതില്‍ അടക്കുകയും ചെയ്തതോടെ വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് തിരികെയെത്താനുള്ള തീവ്ര ശ്രമങ്ങളാണ് പിസി നടത്തിയത്.ദില്ലിയില്‍ എത്തി സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ പിസി ശ്രമിച്ചെങ്കിലും സോണിയ മുഖം കാണാന്‍ പോലും കൂട്ടാക്കിയില്ല.

സ്വയം പ്രഖ്യാപിച്ചു

സ്വയം പ്രഖ്യാപിച്ചു

ഇതോടെ കേരളത്തിലെ നേതാക്കളോട് ചര്‍ച്ച നടത്താന്‍ ഇരിക്കുകയാണ് പിസി. അതേസമയം താന്‍ യുഡിഎഫിലേക്കാണെന്ന് പിസി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ പിസിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.

മാധ്യമ വാര്‍ത്ത

മാധ്യമ വാര്‍ത്ത

പിസി ജോര്‍ജ്ജുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. പിസിയുടെ യുഡിഎഫ് പ്രവേശന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ആ അറിവ് മാത്രമേ തനിക്കും ഉള്ളൂവെന്നും ചെന്നിത്തല വ്യക്തമാക്കി.

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസും യുഡിഎഫും ഇനിയങ്ങോട്ടുള്ള നാളുകളില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതിനായി താഴെ തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 വ്യത്യസ്ത അഭിപ്രായം ഇല്ല

വ്യത്യസ്ത അഭിപ്രായം ഇല്ല

എകെ ആന്‍റണിയുടെ മകനെ കെപിസസി ഡിജിറ്റല്‍ കണ്‍വീനര്‍ ആക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹം നടത്തിയപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ചുമതലയേല്‍പ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

English summary
pc george, ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X