Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കില്ല; മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തണമെന്ന് ചെന്നിത്തല

സിപിഐയുടെ നിലപാട് ശരിയല്ലെന്നും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുകതന്നെ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കൊച്ചി: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്നു വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുകതന്നെ വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതിനെ അതിരൂക്ഷമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. മോഡി ചെയ്തത് പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കാനം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കുന്നതിന് പകരം അവര്‍ ഉയര്‍ത്തിയ ശബ്ദമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും കാനം പറഞ്ഞിരുന്നു.

Ramesh Chennithala

അതേസമയം ശനിയാഴ്ച ഇറങ്ങിയ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ നിലമ്പൂര്‍ കൊലപാതകത്തില്‍ അന്വേഷമം വേണമെന്ന് സിപിഐ ആവര്‍ത്തിച്ചു. ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വാര്‍ത്തയുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ന്യായമായ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിലമ്പൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്നും ഛത്തിസ്ഗഡിലും ഝാര്‍ഖണ്ഡിലും അരങ്ങേറുന്ന നരനായാട്ടാണ് നടന്നതെന്നുമുള്ള സംശയം ശക്തമാണ്.അതുകൊണ്ടുതന്നെ നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണ വിധേയമാവണമെന്നും ജനയുഗം എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+