• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധി എന്റെ നേതാവാണ്,പിണറായി വിജയൻ തന്നെ പഠിപ്പിക്കാൻ യോഗ്യനല്ലെന്നും ചെന്നിത്തല

തിരുവനന്തപുരം; നരേന്ദ്രമോദി സർക്കാരിനെ കേരളത്തിൽ അനുകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ. സ്വന്തം പാർട്ടിയുടെ നയങ്ങൾ നിരാകരിക്കുന്ന പിണറായി വിജയൻ തന്നെ പഠിപ്പിക്കാൻ യോഗ്യനല്ലെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ രംഗത്തെത്തിയത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പിണറായി വിജയന്റെ നിലപാട്

പിണറായി വിജയന്റെ നിലപാട്

രാഷ്ട്രീയത്തിന്റെ ആദ്യക്ഷരമെങ്കിലും അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ. മൂലധനശക്തികളുടെ ഏജന്റായിട്ടാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ കേരളത്തിൽ പ്രവർത്തിക്കുന്നത്. ബഹുരാഷ്ട്രകുത്തകയായ സ്പ്രിങ്ക്ളറുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ കേരളം കണ്ടതാണ്.

കമ്മ്യൂണിസത്തിന്റെ മരണമണി

കമ്മ്യൂണിസത്തിന്റെ മരണമണി

രാജ്യാന്തര കൺസൾട്ടൻസികളെ കൊണ്ടുവന്ന് സംസ്ഥാനഭരണം അവർക്ക് തീറെഴുതുന്നതും നമ്മൾ കണ്ടതാണ്. മുതലാളിത്തത്തിന്റെ കൂർത്ത് മൂർത്ത ദംഷ്ട്രകൾ എന്ന് കമ്മ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി പിണറായി വിജയൻ മുഴക്കിയ മണി കമ്മ്യൂണിസത്തിന്റെ മരണമണിയായിരുന്നു.

മോദി എന്ന വാക്ക് ഉച്ചരിക്കാൻ

മോദി എന്ന വാക്ക് ഉച്ചരിക്കാൻ

നരേന്ദ്രമോദി സർക്കാരിനെ കേരളത്തിൽ അനുകരിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ. സ്വന്തം പാർട്ടിയുടെ നയങ്ങൾ നിരാകരിക്കുന്ന പിണറായി വിജയൻ എന്നെ പഠിപ്പിക്കാൻ യോഗ്യനല്ല.

രാഹുൽ ഗാന്ധി എന്റെ നേതാവാണ്

രാഹുൽ ഗാന്ധി എന്റെ നേതാവാണ്

രാഹുൽ ഗാന്ധി എന്റെ നേതാവാണ്. ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും നേതാവാണ്. ദേശീയനേതാവെന്ന നിലയിൽ അദ്ദേഹം നടത്തുന്ന പ്രസ്‌താവനകൾ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുൻനിർത്തിയായിരിക്കും.

വളച്ചൊടിച്ചു

വളച്ചൊടിച്ചു

ആ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെ കാണേണ്ടത് എന്ന എന്റെ അഭിപ്രായത്തെ വളച്ചൊടിച്ചാണ് ഞാൻ രാഹുൽ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത്.

ഇന്ത്യയിൽ ഇന്ന് ബിജെപിയെയും ആർഎസ്എസിനേയും നേരിടാനുള്ള ശക്തി കോൺഗ്രസിന് മാത്രമേയുള്ളൂ.

സിപിഎമ്മിന് ഇല്ല

സിപിഎമ്മിന് ഇല്ല

ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്നത് പോയിട്ട് ഗാലറിയിൽ ഇരുന്ന് കളി കാണാനുള്ള ആൾബലം പോലും ഇന്ന് ഇന്ത്യയിൽ സിപിഎമ്മിന് ഇല്ല.

കോൺഗ്രസിനൊപ്പം നിൽക്കാതെ

കോൺഗ്രസിനൊപ്പം നിൽക്കാതെ

പിണറായി വിജയൻ മനസിലാക്കേണ്ട കാര്യം, ഒന്നോ ഒന്നരയോ സംസ്ഥാനത്ത് മാത്രം വേരുള്ള സിപിഎമ്മിന് കോൺഗ്രസിനൊപ്പം നിൽക്കാതെ ഇന്ത്യയിലൊരു രാഷ്ട്രീയ അസ്ഥിത്വമില്ല എന്നതാണ്.

കേരളത്തിൽ 7015 പേർക്ക് രോഗമുക്തി.. ഇന്ന് 5457 പേര്‍ക്ക് കൊവിഡ്.. ഏറ്റവും കൂടുതൽ പേർ തൃശ്ശൂരിൽ

ഹാഥ്റാസ് കൊലപാതകം; ഇരയുടെ കുടുംബത്തിന് സിആർപിഎഫ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി

വാളയാർ മാതാപിതാക്കളുടെ കണ്ണീരിന് മുന്നിൽ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റർ പിണറായി; ശോഭ സുരേന്ദ്രൻ

ഏത് ഭീഷണിയും നേരിടാൻ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും; ചൈനയ്ക്കെതിരെ മൈക്ക് പോംപിയോ

English summary
Ramesh Chennithals salams Pinarayi Vijayan And CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X