കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ദ്ധിച്ച് വരുന്ന ദളിത് പീഢനങ്ങള്‍ക്കെതിരെ രമേശ് ചെന്നിതലയുടെ ഫേസ്ബുക്ക് പോസ്റ്റ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി ദളിത് പീഢനങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല പ്രതികരിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം ദളിത് കുടുംബത്തെ സ്വന്തം വീട്ടില്‍ നിന്ന് കുടിയിറക്കി സിപിഎം പാര്‍ട്ടി ഓഫീസ് സ്ഥാപിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഏവിയേഷന്‍ കോളേജിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ramesh

ദളിത് കുടുംബത്തെ ചവിട്ടി പുറത്താക്കി വീട് സിപിഎം ഓഫീസാക്കി! പെൺകുട്ടികളടക്കം പെരുവഴിയിൽ...ദളിത് കുടുംബത്തെ ചവിട്ടി പുറത്താക്കി വീട് സിപിഎം ഓഫീസാക്കി! പെൺകുട്ടികളടക്കം പെരുവഴിയിൽ...

ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച തിരുവനന്തപുരം മരുതം കുഴി സ്വദേശിയായ വിദ്യാര്‍ത്ഥി ഇരു കാലുകളും ഒടിഞ്ഞ് ചികിത്സയിലാണ്. സംസ്ഥാനത്ത് ഓരോ ദിവസവും ദളിത് പീഢനങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇടുക്കിയില്‍ ദളിത് കുടുംബത്തിനു നേരെ സിപിഎം അതിക്രമം നടന്നത്.

വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം; സഹപാഠികൾ അറസ്റ്റിൽ, പ്രേരിപ്പിച്ചത് പ്രിൻസിപ്പൽ!വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം; സഹപാഠികൾ അറസ്റ്റിൽ, പ്രേരിപ്പിച്ചത് പ്രിൻസിപ്പൽ!

രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ട് സിപിഎം ഓഫീസാക്കി മാറ്റിയെന്നായിരുന്നു പരാതി . ഏതാനും ദിവസങ്ങള്‍ക്ക് മുന്നേയാണ് തിരുവനന്തപുരത്ത് ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍, ഭീഷണി, തടഞ്ഞുവെക്കല്‍, അപ്രഖ്യാതി പരത്തല്‍ തുടങ്ങി 9 വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

English summary
Opposition leader Ramesh chennithalas facebook post against Dalit harrasment. day by day dalith harrasment issues are increasing in State says chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X