സെന്‍കുമാറിനെ കാത്ത് ബിജെപി!! എം ടി രമേശ് ചര്‍ച്ച നടത്തി, അദ്ദേഹം പറഞ്ഞത്....
പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് രമേശ് എത്തിയതെന്ന് സൂചന
തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ബിജെപിയിലേക്ക് ചേക്കേറിയേക്കും. സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാന്‍ ജോയിന്റ് സെക്രട്ടറി എംടി രമേഷ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്നാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എങ്കിലും അദ്ദേഹത്തെ ബിജപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായി വ്യക്തമാക്കിയിരുന്നു. കുമ്മനം രാജശേഖരന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നിവരാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി ക്ഷണിക്കാനുറച്ച് രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തിയത്.

സൗഹൃദ സന്ദശനം
സെന്‍കുമാറിന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനമാണ് താന്‍ നടത്തിയതെന്ന് എംടി രമേശ് പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്കമാക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും രമേശ് വ്യക്തമാക്കി. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും രമേശിനൊപ്പം സെന്‍കുമാറിന്റെ വീട്ടില്‍ ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.

വിമര്‍ശനം നേരിട്ടു
വിരമിച്ച ശേഷം പല കാര്യങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് സെന്‍കുമാറിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനിടെയാണ് ബിജെപി തന്നെ നേരിട്ട് അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നത്.

കുമ്മനം പറഞ്ഞത്
സെന്‍കുമാറിനെപ്പോലുള്ള വ്യക്തികള്‍ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതമുണ്ടെന്നും അദ്ദേഹത്തോപ്പോലുള്ള ആളുകള്‍ വരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും കുമ്മനം പറഞ്ഞിരുന്നു.

തീരുമാനിക്കേണ്ടത് അദ്ദേഹം
ബിജെപിയിലേക്ക് വരുന്ന കാര്യം സെന്‍കുമാര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സേനയില്‍ സെന്‍കുമാറിനുള്ള അനുഭവസമ്പത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

സെന്‍കുമാര്‍ പറഞ്ഞത് ശരി
കേരളത്തിലെ ജനസംഖ്യാ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെന്‍കുമാര്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജനസംഖ്യ വിസ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോവുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

വിവാദ പരാമര്‍ശം
സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല ഐസിസും ആര്‍എസ്എസും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാദിക്കില്ലായിരുന്നുെന്ന് ദവെ
സെന്‍കുമാറിന്റെ പുതിയ നിലപാടിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ ദുശ്യന്ത് ദവെ രംഗത്തുവന്നിരുന്നു. സെന്‍കുമാറിന്റെ നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിനായി ഹാജരാവില്ലായിരുന്നുവെന്ന് ദവെ വ്യക്തമാക്കി. ഡിജിപി സ്ഥാനത്ത് തിരിച്ചെത്താന്‍ പോരാടായി സെന്‍കുമാറിനു വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചത് ദവെയായിരുന്നു.












Click it and Unblock the Notifications