Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഫ് അലിയില്‍ നിന്ന് മൊമന്റോ വാങ്ങാന്‍ മടിച്ച് രമേഷ് നാരായണ്‍, ജയരാജിനെ വിളിച്ചുവരുത്തി, വിവാദം

കൊച്ചി: എംടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങള്‍' ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ അപമാനിച്ചതായി ആരോപണം. ഈ ആന്തോളജി സീരിസിലെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആണ്. ട്രെയിലര്‍ ലോഞ്ചിനിടെ അണിയറപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു.

രമേഷ് നാരായണന് പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കിയെങ്കിലും അദ്ദേഹം യാതൊരു താല്‍പര്യവും ഇല്ലാതെ ആസിഫിനെ ഗൗനിക്കുക പോലും ചെയ്യാതെയാണ് നിന്നത്. ആസിഫ് അലി രമേഷ് നാരായണനെ നോക്കി ചിരിച്ചെങ്കിലും അത് വകവെക്കാതെ അദ്ദേഹം സംവിധായകന്‍ ജയരാജിനെ വേദിയിലേക്ക് വിളിച്ച് വരുത്തി.

Ramesh Narayan

ശേഷം പുരസ്‌കാരം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും വീണ്ടും വാങ്ങുകയും ക്യാമറയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു. ആസിഫിന് ഹസ്തദാനം നല്‍കാനോ അഭിവാദ്യം ചെയ്യാനോ രമേഷ് നാരായണ്‍ തയ്യാറായില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ ആസിഫിനെ അപമാനിക്കുകയാണ് രമേഷ് നാരായണന്‍ ചെയ്തത് എന്ന ആരോപണവും ഉയരുന്നുണ്ട്.

പൊതുവേദിയില്‍ ക്യാമറയ്ക്ക് മുന്നില്‍ അപമാനിക്കപ്പെടുക എന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ് എന്നും രമേഷ് നാരായണന്‍ മാപ്പ് പറയണം എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ആഗസ്റ്റ് 15 ന് റിലീസ് ചെയ്യും. ചിത്രങ്ങള്‍ സീ 5 ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെയാണ് എത്തുന്നത്. കമല്‍ഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക.

പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. എം ടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതിയാണ് ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലും 'ശിലാലിഖിതം' എന്ന ചിത്രത്തില്‍ ബിജു മേനോനുമാണ് നായകന്‍.

ആന്തോളജിയിലെ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയാണ് ഇതിലെ നായകന്‍. 'ഷെര്‍ലക്ക്' എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതി തിരുവോത്ത് അഭിനയിച്ച 'കാഴ്ച' സംവിധാനനം ചെയ്തിരിക്കുന്നത് ശ്യാമപ്രസാദ് ആണ്.

അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എം ടിയുടെ 'വില്‍പ്പന' എന്ന ചെറുകഥയ്ക്കാണ് അശ്വതി ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+