രമേശ് പിഷാരടി-ശോഭ സുരേന്ദ്രന്‍ പോരില്‍ ആര് ജയിക്കും; പാലക്കാട് ഇത്തവണ തീപാറും, പുതിയ വിവരങ്ങള്‍
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയാല്‍ കോണ്‍ഗ്രസ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ആരെ മല്‍സരിപ്പിക്കും എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. നടന്‍ രമേശ് പിഷാരടിയുടെ പേര് കോണ്‍ഗ്രസ് പരിഗണിക്കുന്നു. പിഷാരടിയുടെ അടുപ്പമുള്ളവരും ഇക്കാര്യം സമ്മതിച്ചു. മല്‍സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രമേശ് പിഷാരടിയുമായി സംസാരിച്ചു എന്നാണ് വാര്‍ത്തകള്‍.
കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വേളയില്‍ തന്നെ കോണ്‍ഗ്രസ് പട്ടിക പുറത്തുവിടും. ഇതിനുള്ള അന്തിമ ചര്‍ച്ചകളാണ് നടക്കുന്നത്. നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പിഷാരടി ഇറങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും പാലക്കാട് ആണത്രെ സാധ്യത.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന കണ്ണന്‍ ഗോപിനാഥന്‍, യൂത്ത് കോണ്‍ഗ്രസിലെ കെഎസ് ജയഘോഷ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പാലക്കാട് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യുന്നത് രമേശ് പിഷാരടിയുടെ പേരാണ് എന്നാണ് വിവരം. പിഷാരടി മല്‍സരിക്കാന്‍ തടസം ഉന്നയിക്കാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത ഏറെയാണ്.
ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ഇവിടെ ബിജെപിക്ക് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മല്‍സരിക്കുമെന്നാണ് വിവരം. ബിജെപിയും സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന വേളയില്‍ തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനാണ് ബിജെപിയും ആലോചിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
ശോഭയ്ക്ക് മാത്രമാണ് കുറച്ചു വോട്ടുണ്ട്
ശോഭ സുരേന്ദ്രന്‍ മല്‍സരിച്ചാല്‍ പാലക്കാട് വിജയിക്കാന്‍ പറ്റുമെന്നാണ് ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിന്റെ വിശ്വാസം. നേരത്തെ പാലക്കാട് ശോഭ സുരേന്ദ്രന്‍ മല്‍സരിച്ച വേളയില്‍ ബിജെപിക്ക് വലിയ തോതില്‍ വോട്ട് വര്‍ധിച്ചിരുന്നു. ശോഭ സുരേന്ദ്രന് മാത്രമായി പാലക്കാട് കുറച്ചു വോട്ടുണ്ട് എന്ന് അവരെ അനുകൂലിക്കുന്ന ബിജെപി നേതാക്കള്‍ പറയുന്നു.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പില്‍ പല തവണ മികച്ച വിജയം നേടിയ മണ്ഡലമാണ് പാലക്കാട്. മെട്രോമാന്‍ ഇ ശ്രീധരനെ ബിജെപി ഇറക്കിയിട്ടും പാലക്കാട്ടെ വോട്ടര്‍മാര്‍ ഷാഫി പറമ്പിലിനെയാണ് ജയിപ്പിച്ചത്. ഷാഫി വടകര വഴി ലോക്‌സഭയിലേക്ക് പോയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായതും ജയിച്ചതും.
പുതിയ ആരോപണങ്ങളും കേസുകളുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടിയായത്. തുടര്‍ന്ന് മറ്റു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തേടുകയായിരുന്നു. ഡിസിസി അധ്യക്ഷന്‍ തങ്കപ്പന്റെ പേര് ചില നേതാക്കള്‍ മുന്നോട്ട് വച്ചെങ്കിലും മണ്ഡലത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല എന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് രമേശ് പിഷാരടിയുടെ പേരിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയിരിക്കുന്നത്.












Click it and Unblock the Notifications