ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതോടെ അതില്‍ ഏറ്റവും താരമൂല്യമുള്ള സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുകയാണ് രമേഷ് പിഷാരടി. പാലക്കാടാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ഇതോടെ രാഷ്ട്രീയ കേരളം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന മത്സരം പാലക്കാടായിരിക്കും. രമേഷ് പിഷാരടിയുടെ കന്നിയങ്കമാണിത്.
നേരത്തെ തന്നെ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രമേഷ് പിഷാരടിയും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടി വിജയിച്ചെങ്കിലും പിന്നീട് ഗുരുതരമായ ലൈംഗികാരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാര്‍ട്ടിക്ക് വരുത്തിയ വലിയ പേരുദോഷം രമേഷ് പിഷാരടിയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം ഐക്യകണ്ഠേനയാണ് രമേഷ് പിഷാരടിയുടെ പേര് നിര്‍ദേശിച്ചത്. അതേസമയം, മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ ഇറക്കുന്നത്തില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും ഒടുവില്‍ രമേഷ് പിഷാരടിയുടെ പേര് തന്നെ ഉറപ്പിക്കുകയായിരുന്നു. രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം യുവ വോട്ടര്‍മാര്‍ക്ക് ഇടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

നടന്, സംവിധായകന്, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച രമേഷ് പിഷാരടി എല്ലാ കാലത്തും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ പല വിഷയങ്ങളിലും പങ്കുവെക്കാറുണ്ട്. കലാകാരന് എന്ന നിലയില്‍ രമേഷ് പിഷാരടിക്ക് ജനങ്ങളിലുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാലക്കാട് ബിജെപിയുടെ ശോഭാ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി.
ജനവിധി തേടുന്ന വിവരം ഫേസ്ബുക്കിലൂടെയും രമേഷ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്. ജനവിധി തേടി ജന്മ നാട്ടിലേക്ക് എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പുതിയ ഒരു ഉത്തരവാദിത്തവമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് എത്തുകയാണെന്നും എല്ലാവരും ഒപ്പം ഉണ്ടാകണമെന്നും രമേഷ് പിഷാരടി അഭ്യര്‍ത്ഥിക്കുന്നു. അരങ്ങില്‍ ഞാന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും താല്‍ക്കാലിക വിരാമം എടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജനവിധി തേടി ജന്മ നാട്ടിലേക്ക്
പ്രിയപെട്ടവരെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷന്‍, സിനിമ, മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് മുന്നിലെത്തിയ ആളാണ് ഞാന്‍. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.
ഇനി പുതിയ ഒരു ഉത്തരവാദിത്തവമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്; നിയമസഭാ സ്ഥാനാര്‍ഥി ആയി.
സ്വാതന്ത്ര്യ സമരം മുതല്‍ 'ഇന്ത്യ' എന്ന മഹാരാജ്യം; മതേതരരാജ്യം കെട്ടിപ്പെടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട് കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ ആണ് മത്സരിക്കുക... അഭിമാനം സന്തോഷം
ഇനി പാലക്കാടുള്ള ജനങ്ങള്‍ക്കും....അവരുടെ ആവശ്യങ്ങള്‍ക്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങില്‍ ഞാന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം.
കക്ഷി രാഷ്ട്രീയത്തിന്റെയോ വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്‍തിരിവും വേലികളും ഇല്ലാത്ത സ്നേഹമാണ് ഞാന്‍ നിങ്ങളില്‍ നിന്നും അനുഭവിച്ചത്. എനിക്ക് തന്ന സ്നേഹം തിരികെ തരാന്‍ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ എന്നപോലെ ഒപ്പം നിങ്ങള്‍ ഉണ്ടെന്ന വിശ്വാസത്തോടെ...
സ്നേഹത്തോടെ
രമേഷ് പിഷാരടി
-
'തിരഞ്ഞെടുപ്പിന് മുന്നേ വേണമെങ്കിൽ എനിക്കിത് പറയാമായിരുന്നു';തുറന്നടിച്ച് പിവി ശ്രീനിജിൻ -
'എനിക്കൊപ്പം ശോഭേച്ചിയും സഭയിൽ ഉണ്ടാകണം';ന്യായീകരിച്ച് അഖിൽ മാരാർ...അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ -
25,000 ന് മുകളിൽ ബിജെപി വോട്ടുകൾ, ട്വൻ്റി 20 വോട്ടുകളും; തൃക്കാക്കരയിൽ വിജയിക്കുമെന്ന് അഖിൽ മാരാർ -
വടക്കൻ കേരളത്തിൽ നിർണായകമാവുമോ പ്രവാസി വോട്ടുകൾ? യുദ്ധം മൂലം യാത്ര മുടങ്ങി, ഉറ്റുനോക്കി മുന്നണികൾ -
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
പാലക്കാട് തിരഞ്ഞെടുപ്പ്: യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേഷ് പിഷാരടി, 'എന്റെ വീഡിയോ പ്രചരിപ്പിച്ചു' -
‘കറുപ്പ് കണ്ടാൽ പലർക്കും പ്രശ്നം’; കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്'












Click it and Unblock the Notifications