അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി
പാലക്കാട്: തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ തനിക്കെതിരെ പറഞ്ഞതിന് ഇപ്പോള്‍ മറുപടി പറയാനില്ല എന്ന് നടനും പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടി. അഖില്‍ ഇന്ന് പറയുന്നതായിരിക്കില്ല നാളെ പറയുന്നത് എന്നും അതിനാല്‍ അദ്ദേഹം പറയുന്നതിനൊക്കെ കുറച്ച് കാലം കഴിഞ്ഞിട്ട് മറുപടി പറഞ്ഞാല്‍ മതിയെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രമേഷ് പിഷാരടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അഖില്‍ രംഗത്തെത്തിയത്. ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. രമേഷ് പിഷാരടിയുടെ ആസ്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു അഖിലിന്റെ പരാമര്‍ശം. ഇക്കാര്യം സൂചിപ്പിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിഷാരടിയോട് ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അഖില്‍ മാരാര്‍ ചിലപ്പോള്‍ എന്നേക്കാളും ഇളയ ആളായിരിക്കും. അഖില്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ പോകാറില്ല, വെറൊന്നും കൊണ്ടല്ല, സമയമില്ല. കുറ്റമായിരിക്കുമല്ലോ അഖില്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അഖില്‍ തന്നെ തിരുത്തി പറയും. അതിനാല്‍ അദ്ദേഹം ഇന്ന് പറയുന്നതിനൊന്നും നമ്മള് ഇപ്പോള്‍ മറുപടി പറയേണ്ട.
അഖില്‍ പറഞ്ഞത് ചിലപ്പോള്‍ ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും. അതിനാല്‍ രണ്ട് വര്‍ഷം കാത്തിരിക്കണം, എന്നിട്ടും അഖില്‍ അത് തന്നെയാണോ പറയുന്നതെന്ന് ഉറപ്പിച്ചിട്ടേ നമ്മള് മറുപടി പറയാവൂ...'രമേഷ് പിഷാരടി പരിഹസിച്ചു. അഖില്‍ മാരാരും പിഷാരടിയും തമ്മിലുള്ള വ്യത്യാസം എന്ന് പറഞ്ഞാണ് അഖില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്....
പിഷാരടിയും അഖില്‍ മാരാരും തമ്മിലുള്ള വെത്യാസം...
പിഷാരടി
1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..
2.ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടില്ല..
3.പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കേസുകളില്‍ പോലും പ്രതിയായിട്ടില്ല.
4. സ്വന്തം കാര്യം നോക്കി കോടികള്‍ സമ്പാദിച്ചു
ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് തന്നാല്‍ മത്സരിക്കാം ഇല്ലെങ്കില്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാന്‍ സാധ്യത ഉള്ള ഒരു പാര്‍ട്ടിയില്‍ എംഎല്‍എ ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയില്‍ തുടര്‍ന്നും സജീവമായി പോകാന്‍ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല...
അതെ സമയം സിപിഎമ്മിന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തില്‍ മത്സരിച്ചു കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ആ പാര്‍ട്ടിയോട് ഉണ്ടെന്ന് കരുതാം..
ഇതിപ്പോള്‍ കാശ് കൊടുത്തു എംഎല്‍എ ആവാന്‍ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പില്‍ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോല്‍ക്കും എന്ന് തോന്നുമ്പോള്‍ സിപിഎം അവിടെ ബിജെപിയുമായി ഡീല്‍ വെച്ചെന്ന് പറയാന്‍ നാണമില്ലേ എന്ന ചോദ്യം മാത്രം..
ഇനി അഖില്‍ മാരാര്‍
2012 മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവം
നിരവധി ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു നിരവധി സമരങ്ങള്‍..
അക്കാലത്തു മാത്രം 13 കേസുകള്‍
സിപിഎം ആക്രമണത്തില്‍ തല തകര്‍പെട്ട യൂത്ത് കോണ്ഗ്രെസ്സുകാരന്
സ്വാതന്ത്രന് ആയി ഇടത് കോട്ടയില്‍ മത്സരിച്ചു 1500 വോട്ടുകള്‍ നേടി
തുടര്‍ന്നും കൊട്ടാരക്കരയില്‍ പ്രാദേശിക വിഷയങ്ങളില്‍ സജീവ ഇടപെടല്‍..
സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി..
രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി..
സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്മ്യൂണിസ്റ് പാര്‍ട്ടിയെ അതിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം..
നിരവധി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകന്..
ബിഗ് ബോസ്സില്‍ പോകും മുമ്പ് സമ്പാദ്യം ശൂന്യം...
വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരന് ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം..
ആത്മഹത്യയുടെ വക്കില്‍ നിന്നും ഭാര്യയെയും 2 പെണ് കുഞ്ഞുങ്ങളെയും നോക്കാന്‍ ബിഗ് ബോസില്‍ പോയത് ജയിക്കും എന്ന് കരുതിയല്ല കിട്ടുന്ന ശമ്പളം കടം തീര്‍ക്കാന്‍ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം..
ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങള്‍ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..
പിണറായി വിജയനെയും സര്‍ക്കാരിനെയും ശക്തമായ ഭാഷയില്‍ എതിര്‍ത്തു..
ജനകീയ സമരങ്ങളില്‍ നേരിട്ട് പങ്കെടുത്തു..
വീണ്ടും കേസുകളില്‍ പ്രതിയായി..
ഇനി മത്സരിക്കാന്‍ ആഗ്രഹിച്ചത് പോലും ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ ആണ്..തിരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര..
34 വയസ് വരെ ഒന്നുമില്ലാത്തവന് കഴിഞ്ഞ 3 വര്‍ഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല. തോല്‍ക്കും എന്ന് നിങ്ങള്‍ പറയുന്ന ഒരു മണ്ഡലത്തില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ലാഭമോ, നഷ്ടമൊ..?
ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാന്‍ ആണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്..
കഴിഞ്ഞ 10 വര്‍ഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോണ്‍ഗ്രസുകാര്‍ പിഷാരടിക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോള്‍ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും ' മണ്ടന്മാര് '
ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാള്‍ എത്രായോ പവര്‍ ഫുള്‍ ആണ് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖില്‍
-
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'ജനങ്ങള്‍ക്ക് എന്നെ വലിയ ഇഷ്ടം ആണ്'; മുഖ്യമന്ത്രിയാകാന്‍ തര്ക്കമുണ്ടാക്കില്ലെന്ന് ചെന്നിത്തല -
പിഷാരടിയും അഖില്‍മാരാരും തമ്മിലുള്ള വ്യത്യാസം..; പരിഹാസവുമായി അഖില്‍ മാരാര്‍: മമ്മൂട്ടിക്കും വിമര്‍ശനം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, എല്‍പിജി വില കൂടും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു















Click it and Unblock the Notifications