കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസിയുടെ മരണം: ലക്ഷ്മിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ, വാദം തള്ളി കോടതി

Google Oneindia Malayalam News

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ പിന്മാറിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. ആത്മഹത്യയിൽ ഹാരീസിന്റെ കുടുംബത്തിന് പങ്കുണ്ടെന്ന് നേരത്തെ തന്നെ ആത്മഹത്യ ചെയ്ത റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലും. ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ചും കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച ക്രൈം ബ്രാഞ്ച് നടിയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് കോടതിയിൽ വാദിച്ചിട്ടുള്ളത്.

ടൊവിനോ തോമസിന് വീണ്ടും പരിക്ക്; ആദ്യം തീ വില്ലനായി,ഇപ്പോള്‍ വയറ്റിനേറ്റ ചവിട്ട്,ഐസിയുവില്‍ തുടരുന്നുടൊവിനോ തോമസിന് വീണ്ടും പരിക്ക്; ആദ്യം തീ വില്ലനായി,ഇപ്പോള്‍ വയറ്റിനേറ്റ ചവിട്ട്,ഐസിയുവില്‍ തുടരുന്നു

മതിയായ കാരണമല്ലെന്ന്

മതിയായ കാരണമല്ലെന്ന്

കേസിലെ പ്രതികൾക്കെതിരെ ജനരോഷം ശക്തമായതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വരുന്ന വെള്ളിയാഴ്ച കേസിൽ കോടതി വിധി പറയുന്നത്. കേസിൽ അറസ്റ്റിലായ പ്രതി ഹാരീസ് നിലവിൽ റിമാൻഡിലാണുള്ളത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും.

 ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങൾ

റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹാരീസിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഹാരീസിന്റെ മാതാവ്, സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസിൽ നിന്ന് നടിയെ രക്ഷിച്ച് പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടന്നുവരുന്നതായും റംസിയുടെ കുടുംബം ആരോപിക്കുന്നു. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീടാണ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.

ഗർഭഛിദ്രം നിർബന്ധിച്ച്

ഗർഭഛിദ്രം നിർബന്ധിച്ച്


വിവാഹമുറപ്പിച്ച ശേഷം ഗർഭം ധരിച്ച റംസിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് കൊണ്ടുപോയത് സീരിയൽ നടിയായിരുന്നു. ഇതിനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിയ്ക്കെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആദ്യം കേസ് അന്വേഷിച്ച പോലീസ് സംഘം ഹാരിസിന്റെ സഹോദരൻ, ഭാര്യ ലക്ഷ്മി പ്രമോദ് എന്നിവരെ ചോദ്യം ചെയ്യുകയും ഇരുവരുടെയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇതിനിടെ റംസിയുടെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്.

മുൻകൂർ ജാമ്യം തേടി

മുൻകൂർ ജാമ്യം തേടി

കേസിൽ പോലീസ് നീക്കം ശക്തമായതോടെയാണ് മുൻകൂർജാമ്യം ആവശ്യപ്പെട്ട് ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. റംസിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരനായിരുന്ന ഹാരീസ് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. എട്ട് വർഷമായി പ്രണയത്തിലായിരുന്ന റംസിയുടേയും ഹാരീസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂലൈയിലാണ് നടക്കുന്നത്. എന്നാൽ സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നതോടെ ഒഴിവാക്കാൻ ശ്രമിച്ചുവെന്നും ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. ഇതിനിടെ സ്വർണ്ണവും പണവും കുടുംബത്തിൽ വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നത്.

Recommended Video

cmsvideo
പൊട്ടിക്കരഞ്ഞു കൊണ്ട് റംസിയുടെ സഹോദരി | Ramsi Sister Ansi Interview | Oneindia Malayalam

English summary
Ramsi's death: Prosecution's arguement on anticipatory bail plea of Serial actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X